അനുബന്ധ വാര്ത്തകള്
- നീ തകർത്തു, എന്നാൽ ഇത് പോര.. ഡഗ് ഔട്ടിൽ സഞ്ജുവിനെ ചേർത്ത് പിടിച്ച് ഗംഭീറും സഹപരിശീലകരും, സഞ്ജു സെറ്റെന്ന് ആരാധകർ
- T20 Worldcup 2026 : ഇന്ത്യയ്ക്ക് ആഘോഷനിമിഷം, വിജയം ആധികാരികം, ഒരൊറ്റ ജയം, സെമിഫൈനൽ അരിക
- ഇന്ത്യ പ്ലെയിംഗ് ഇലവൻ തീരുമാനിക്കുക, ദക്ഷിണാഫ്രിക്ക- വിൻഡീസ് പോരാട്ടം, ദക്ഷിണാഫ്രിക്ക ജയിച്ചാൽ തിലക് തുടർന്നേക്കും
- India vs Zimbabwe, T20 World Cup 2026: ഇന്ന് ഇന്ത്യക്കു നിർണായകം; എതിരാളികൾ സിംബാബ്വെ
- Sanju Samson : നെറ്റ്സിൽ പ്രത്യേക പരിശീലനം നടത്തി സഞ്ജുവും ഇഷാനും, വീഡിയോ പങ്കുവെച്ച് ഐസിസി
Suryakumar Yadav: 'ബുംറയെയും ഹാർദിക്കിനെയും പുഴുങ്ങാൻ വെച്ചതാണോ?'; ഈ 'കുട്ടികളി'ക്ക് വില കൊടുക്കേണ്ടിവരും ! പുറത്താകാനും സാധ്യത
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടി
Suryakumar Yadav
Suryakumar Yadav: സിംബാബ്വെയ്‌ക്കെതിരായ സൂപ്പർ എട്ട് മത്സരത്തിനു പിന്നാലെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനു കടുത്ത വിമർശനം. കളി 72 റൺസിനു ജയിച്ചെങ്കിലും നെറ്റ് റൺറേറ്റ് കൂടുതൽ മെച്ചപ്പെടുത്താനുള്ള അവസരം ഇന്ത്യൻ നായകൻ നഷ്ടപ്പെടുത്തിയെന്നാണ് ഇന്ത്യൻ ആരാധകർ വിമർശിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ സിംബാബ്വെ ആറ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. ശിവം ദുബെ രണ്ട് ഓവറിൽ 46 റൺസ് വഴങ്ങി. ആദ്യമെറിഞ്ഞ ഓവറിൽ 26 റൺസും രണ്ടാം ഓവറിൽ 20 റൺസും ദുബെ വഴങ്ങി.
സിംബാബ്വെ ഇന്നിങ്‌സിന്റെ അവസാന ഓവർ ദുബെയാണ് എറിഞ്ഞത്. ജസ്പ്രിത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും ഓരോ ഓവർ ശേഷിക്കെയാണ് ആദ്യ ഓവറിൽ 26 വഴങ്ങിയ ദുബെയെ സൂര്യകുമാർ യാദവ് വീണ്ടും പന്ത് ഏൽപ്പിച്ചത്.
നിലവിലെ സാഹചര്യത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരം ജയിച്ചാൽ ഇന്ത്യക്കു സെമി ഫൈനലിൽ പ്രവേശിക്കാം. അതുകൊണ്ട് സിംബാബ്വെയ്‌ക്കെതിരായ മത്സരത്തിൽ നെറ്റ് റൺറേറ്റ് അത്ര വലിയ വിഷമായി ഇന്ത്യൻ നായകൻ കണ്ടിട്ടില്ല. അതുകൊണ്ടാണ് അവസാന ഓവർ വീണ്ടും ദുബെയെ ഏൽപ്പിച്ചത്.
അതേസമയം വെസ്റ്റ് ഇൻഡീസിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചാൽ അത് ഇന്ത്യക്കു തിരിച്ചടിയാകും. കാരണം നെറ്റ് റൺറേറ്റിൽ മുന്നിൽ നിൽക്കുന്നത് വെസ്റ്റ് ഇൻഡീസാണ്. രണ്ട് കളികളിൽ ഒരു ജയവും ഒരു തോൽവിയുമായി +1.791 നെറ്റ് റൺറേറ്റിൽ വെസ്റ്റ് ഇൻഡീസാണ് രണ്ടാമത്. ഇന്ത്യ -0.100 നെറ്റ് റൺറേറ്റിൽ മൂന്നാമതും. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ മഴ വില്ലനായാൽ ഇന്ത്യ സെമി കാണാതെ പുറത്താകുന്ന സാഹചര്യമാണിപ്പോൾ.