അനുബന്ധ വാര്‍ത്തകള്‍
- എന്താണ് പുഷ്പാഞ്ജലി ?
- കന്യാസ്ത്രീകളെ സ്വാധീനിക്കാൻ ഫാദർ നിക്കോളസ് ശ്രമിക്കുന്നു; തങ്ങളിൽ കുറ്റബോധമുണ്ടാക്കി കേസ് അട്ടിമറിക്കുകയായിരുന്നു ലക്ഷ്യമെന്ന് സിസ്റ്റർ അനുപമ
- എത്ര കുട്ടികളെ പീഡനത്തിനിരയാക്കി എന്ന് പോലും അറിയില്ല, ഒരുമാസം 12 പെൺകുട്ടികളെയെങ്കിലും ലക്ഷ്യം വക്കും; ബാല പീഡകന്റെ വാക്കുകൾ കേട്ട് ഞെട്ടി പൊലീസ്
- നാലുവയസുകാരിയെ പ്രൈമറി സ്കൂൾ അധ്യാപിക ലൈംഗിക പീഡനത്തിനിരയാക്കി
- എറണാകുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പൊള്ളലേറ്റു
ഏഷ്യാ കപ്പുയർത്തിയ രോഹിത്തിനും കൂട്ടർക്കും ആശംസയറിയിച്ച് റെയ്ന
പൊരുതി ഏഷ്യാ കപ്പിൽ ഏഴാം തവണയും കിരീടം ഉയർത്തിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി സുരേഷ് റെയ്‌ന. തന്റെ ട്വിറ്ററിലൂടെയാണ് താരം ടീം ഇന്ത്യക്ക് ആശംസകൾ അറിയിച്ചത്. ഇന്ത്യക്കെതിരെ ശക്തമായ മത്സരം കാഴ്ചവച്ച ബംഗ്ലാദേശിനെയും റെയ്ന അഭിനന്ദിച്ചു. 2016 ഏഷ്യകപ്പ് വിജയം നേടിയ ടീമിൽ അംഗമായിരുന്നു റെയ്ന
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 223 റണ്‍സ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയെ ബംഗ്ലാദെശ് ശക്തമായി തന്നെ പ്രതിരോധിച്ചു. അവസാന പന്തിലാണ് ഇന്ത്യ മുന്ന് വിക്കറ്റ് വിജയം സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജയും ഭുവനേശ്വർ കുമാറും കേധാര്‍ ജാഥവും നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയെ ഏഴാം കിരീടത്തിലെത്തിച്ചത്.