'ഇനി ചോദ്യങ്ങളൊന്നും വേണ്ട, എല്ലാവരും പന്തിനെ പിന്തുണയ്ക്കുക'; പ്രതികരിച്ച് സുനില്‍ ഗവാസ്‌കര്‍

രേണുക വേണു| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (15:13 IST)

ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡിനെ പിന്തുണയ്ക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ടീം സെലക്ഷന്‍ കഴിഞ്ഞു, ഇനി കൂടുതല്‍ ചര്‍ച്ചകളൊന്നും വേണ്ട. ലോകകപ്പ് ജയിക്കാന്‍ വേണ്ടി എല്ലാവരെയും പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

' പന്ത് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. അദ്ദേഹം എല്ലാവരാലും പിന്തുണയ്ക്കപ്പെടണം. എന്തുകൊണ്ട് അവനെ ടീമില്‍ എടുത്തു എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇനി ഉയരരുത്. നമ്മള്‍ എല്ലാ ടീം അംഗങ്ങളേയും പിന്തുണയ്ക്കുകയാണ് ഇനി വേണ്ടത്. അവരെ നാം കപ്പ് നേടാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കണം,' ഗവാസ്‌കര്‍ പറഞ്ഞു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :