ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കാത്ത താരങ്ങളെ വെച്ച് ഒരു പ്ലേയിങ് ഇലവന്‍; നായകനായി സഞ്ജു സാംസണ്‍ !

രേണുക വേണു| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (13:00 IST)

ട്വന്റി 20 ലോകകപ്പ് 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിക്കാത്ത താരങ്ങളെ വെച്ച് ഒരു ബെസ്റ്റ് ഇലവന്‍ തിരഞ്ഞെടുക്കാന്‍ പറ്റുമോ? പറ്റും എന്നാണ് ഉത്തരം. അത്രയധികം പ്രതിഭാശാലികളായ താരങ്ങളാണ് ലോകകപ്പ് സ്‌ക്വാഡിന് പുറത്ത് നില്‍ക്കുന്നത്. ആ ബെസ്റ്റ് ഇലവന്‍ നമുക്ക് നോക്കാം -

ഓപ്പണര്‍മാരായി ഇഷാന്‍ കിഷനും പൃഥ്വി ഷായും. ഇരുവരും ട്വന്റി 20 ക്രിക്കറ്റിന് അനുയോജ്യരായ ബാറ്റര്‍മാര്‍.

ഋതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപതി, സഞ്ജു സാംസണ്‍ എന്നിവര്‍ മധ്യനിരയില്‍. സഞ്ജു ആയിരിക്കും വിക്കറ്റ് കീപ്പറും നായകനും.

ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും രാഹുല്‍ തെവാത്തിയയും. രവി ബിഷ്‌ണോയ് മുഖ്യ സ്പിന്നര്‍.

ദീപക് ചഹര്‍, ടി.നടരാജന്‍, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ പേസ് ബൗളിങ്ങിന് കരുത്ത് പകരും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :