അന്ന് രവി ശാസ്ത്രി ചെയ്തത് ഇന്ന് ഹാര്‍ദിക്കിന് ചെയ്യാന്‍ സാധിക്കും; ട്വന്റി 20 ലോകകപ്പിലെ തുറുപ്പുചീട്ടിനെ കുറിച്ച് സുനില്‍ ഗവാസ്‌കര്‍

രേണുക വേണു| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (14:43 IST)

ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് ആകുക ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ആയിരിക്കുമെന്ന് സുനില്‍ ഗവാസ്‌കര്‍. 1985 ലെ വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി രവി ശാസ്ത്രി നടത്തിയ പ്രകടനം ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പില്‍ ഹാര്‍ദിക് ആവര്‍ത്തിക്കുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

' എനിക്ക് തോന്നുന്നു 1985 ല്‍ ബാറ്റ് കൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം നടത്തിയ രവി ശാസ്ത്രിയെ പോലെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി തിളങ്ങാന്‍ ഹാര്‍ദിക്കിന് സാധിക്കുമെന്ന്. കളിയുടെ ഗതി മാറ്റുന്ന ചില ക്യാച്ചുകള്‍ അടക്കം അദ്ദേഹം എടുക്കും. ചില ഞെട്ടിക്കുന്ന റണ്‍ ഔട്ടുകളും. കളി ഇന്ത്യയുടെ ഗതിയിലേക്ക് തിരിക്കാന്‍ കഴിയുന്ന ചില ക്യാച്ചുകളും റണ്‍ ഔട്ടുകളും അദ്ദേഹത്തിനെ കൊണ്ട് സാധിക്കും. രവി ശാസ്ത്രിയെ പോലെ ഓള്‍റൗണ്ടര്‍ മികവ് ഹാര്‍ദിക്ക് പുറത്തെടുത്താലും അതില്‍ അതിശയിക്കാനില്ല,' സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :