പന്തും കാര്‍ത്തിക്കും ഒരുമിച്ച് കളിക്കില്ല, ഓപ്പണിങ് രാഹുലും രോഹിത്തും തന്നെ; ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ

പ്രധാന മത്സരങ്ങളിലെ പ്ലേയിങ് ഇലവന്‍ ഏറെക്കുറെ ഇങ്ങനെയായിരിക്കും

രേണുക വേണു| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (15:05 IST)

ബാറ്റിങ് ഓര്‍ഡറില്‍ പരീക്ഷണങ്ങള്‍ മുതിരാന്‍ സെലക്ടര്‍മാരും ബിസിസിഐയും തയ്യാറല്ല. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 15 അംഗ സ്‌ക്വാഡില്‍ ഓരോരുത്തര്‍ക്കും കംഫര്‍ട്ട് ആയ പൊസിഷനില്‍ ബാറ്റ് ചെയ്യാന്‍ അവസരം നല്‍കുകയാണ് ബിസിസിഐയുടെ തീരുമാനം.

പ്രധാന മത്സരങ്ങളിലെ പ്ലേയിങ് ഇലവന്‍ ഏറെക്കുറെ ഇങ്ങനെയായിരിക്കും - രോഹിത് ശര്‍മയും കെ.എല്‍.രാഹുലും ഓപ്പണര്‍മാര്‍. വിരാട് കോലി മൂന്നാം നമ്പറിലും സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും ബാറ്റ് ചെയ്യും. റിഷഭ് പന്ത് അല്ലെങ്കില്‍ ദിനേശ് കാര്‍ത്തിക്ക് വിക്കറ്റ് കീപ്പര്‍ ബാറ്ററാകും. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലും. യുസ്വേന്ദ്ര ചഹലോ രവിചന്ദ്രന്‍ അശ്വിനോ പ്ലേയിങ് ഇലവനില്‍ വരും. ബുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരായിരിക്കും പേസ് ബൗളര്‍മാര്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :