1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Stuart Broad Retirement

Stuart Broad: സ്റ്റുവര്‍ട്ട് ബ്രോഡിന് ഇന്ന് അവസാന ദിനം !

ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ പേസ് ബൗളറാണ് ബ്രോഡ്

Stuart Broad Retirement
Stuart Broad: ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ക്രിക്കറ്റ് കരിയറിന് ഇന്ന് അവസാനം. ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ഇംഗ്ലണ്ടിന് വേണ്ടി പന്തെറിഞ്ഞ് ബ്രോഡ് കരിയര്‍ അവസാനിപ്പിക്കും. ഓവലില്‍ നടക്കുന്ന ആഷസ് അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ബ്രോഡ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 17 വര്‍ഷത്തെ രാജ്യാന്തര ക്രിക്കറ്റിനാണ് താരം ഫുള്‍സ്റ്റോപ്പിടുന്നത്. 
 
ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ പേസ് ബൗളറാണ് ബ്രോഡ്. ഇംഗ്ലണ്ടിന്റെ തന്നെ സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് സമാന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ടെസ്റ്റില്‍ എട്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ പത്ത് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. 
 
167 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 602 വിക്കറ്റുകളും 121 ഏകദിനങ്ങളില്‍ നിന്ന് 178 വിക്കറ്റും 56 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 65 വിക്കറ്റുകളും ബ്രോഡ് ഇംഗ്ലണ്ടിനായി നേടിയിട്ടുണ്ട്. 15 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ടെസ്റ്റില്‍ ബ്രോഡിന്റെ ഏറ്റവും മികച്ച പ്രകടനം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മേജര്‍ ലീഗ് ക്രിക്കറ്റില്‍ പൂരന്റെ പൂരവെടിക്കെട്ട്, പ്രഥമ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക്