1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Steve smith praises sanju samson

സഞ്ജു പ്രതിഭാധനൻ, കോലി ഏകദിനത്തിലെ മികച്ച ബാറ്റ്സ്മാൻ ഇന്ത്യൻ താരങ്ങളെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്
മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസണിനെ പ്രശംസിച്ച് ഓസീസ് സൂപ്പർ താരവും രാജസ്ഥാൻ റോയൽസിലെ സഹതാരവുമായ സ്റ്റീവ് സ്മിത്ത്. സഞ്ജു പ്രതിഭാധനനായ ക്രിക്കറ്ററാണെന്നാണ് സ്റ്റീവ് സ്മിത്ത് പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തരവേളയിലാണ് സ്മിത്തിന്റെ മറുപടി.
 
അതേസമയം ഇന്ത്യൻ നായകൻ വിരാട് കോലിയെ ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നാണ് സ്മിത്ത് വിശേഷിപ്പിച്ചത്.ഇന്ത്യയുടെ പുതിയ സെൻസേഷനായ കെഎൽ രാഹുലിനെ ഗൺ പ്ലെയർ എന്നാണ് സ്മിത്ത് വിശേഷിപ്പിച്ചത്. ദക്ഷിണാഫ്രിക്കൻ ഇതിഹാസതാരമായ എ‌ബി ഡിവില്ലിയേഴ്‌സിനെ ഫ്രീക്ക് എന്നാണ് സ്മിത്ത് വിശേഷിപ്പിച്ചത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇത്തവണ ആര് ഐപിഎൽ നേടും ? ചെന്നൈ എന്ന് ബ്രയറ്റ്‌ലി, പ്രവചനങ്ങൾ ഇങ്ങനെ !