1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. Brad hogg picks his favourite 3 Teams in IPL

ഐപിഎല്ലിൽ കിരീടസാധ്യതയുള്ള 3 ടീമുകൾ, ബ്രാഡ് ഹോഗ് പറയുന്നു

ഐപിഎൽ
ഇന്ത്യൻ പ്രീമിയർ ലീഗ് ഈ മാസം 19ന് ആരംഭിക്കാനിരിക്കെ ടൂർണമെന്റിൽ ഏറ്റവും കിരീട സാധ്യതയുള്ള 3 ടീമുകൾ ഏതെന്ന് വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ സ്പിന്നറായ ബ്രാഡ് ഹോഗ്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഹോഗ് ഇക്കാര്യം വ്യക്തമാക്കിയത്.
 
റോയൽ ചാലഞ്ചേഴ്‌സ് ബാഗ്ലൂർ,മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സ് എന്നീ ടീമുകളിൽ ഒന്നായിരിക്കും ഇത്തവണ ജേതാക്കളാവുക എന്നതാണ് ഹോഗിന്റെ പ്രവചനം. ഇതിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ മാത്രമാണ് ഇതുവരെ ഐപിഎൽ കിരീടം സ്വന്തമാക്കാൻ സാധിക്കാത്ത ടീം. മുംബൈ ഇന്ത്യൻ‌സ് നാലുതവണ ഐപിഎൽ കിരീടം സ്വന്തമാക്കിയപ്പോൾ 2 തവണയാണ് കൊ‌ൽക്കത്ത ഐപിഎൽ കിരീടം സ്വന്തമാക്കിയത്.
 
അടുത്ത ലേഖനം
പന്ത് ടീം ഇന്ത്യയിൽ ഫ്ലോപ്പായതിന് കാരണം ധോണിതന്നെ: വെളിപ്പെടുത്തി എംഎസ്‌കെ പ്രസാദ്