അവൻ മൂന്നാമതിറങ്ങിയാൽ ഐപിഎല്ലിൽ ഇരട്ടസെഞ്ചുറി വരെ സംഭവിക്കും: ഡേവിഡ് ഹസി

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (14:25 IST)
വെസ്റ്റിൻഡീസ് സൂപ്പർതാരം ആന്ദ്രേ റസ്സലിനെ ഐപിഎല്ലിൽ മൂന്നാം സ്ഥാനക്കാരനായി ഇറക്കണമെന്ന് അഭിപ്രായപ്പെട്ട് മുൻ ഓസീസ് സൂപ്പർ താരം നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററുമായ ഡേവിഡ് ഹസി. മൂന്നാം നമ്പർ സ്ഥാനത്ത് ഇറങ്ങുകയാണെങ്കിൽ റസ്സലിന് ഇരട്ടസെഞ്ചുറി പോലും നേടാൻ സാധിക്കുമെന്നും ഹസി പറഞ്ഞു.

റസ്സലിനെ മൂന്നാമനാക്കുന്നത് ടീമിന് ഗുണം ചെയ്യുമെങ്കിൽ എന്തുകൊണ്ട് അങ്ങനെ കളിപ്പിച്ചുകൂടാ. അദ്ദേഹത്തിന് ഐപിഎല്ലിൽ 60 പന്തുകൾ നേടാൻ സാധിച്ചാൽ ചിലപ്പോൾ ഇരട്ടസെഞ്ചുറി കൂടി നേടാൻ സാധിക്കുമെന്നും ഹസി പറഞ്ഞു. കഴിന്ന സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫിനിഷർ റോളിലായിരുന്നു റസ്സൽ കളിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :