ടെസ്റ്റിൽ സ്മിത്തിന് വട്ടം വെയ്ക്കാൻ ആരുമില്ല, ചരിത്രമെഴുതി ഓസീസ് ഗോട്ട് 9000 റൺസ് ക്ലബിൽ, ദ്രാവിഡിനെയും ലാറയെയും പോണ്ടിംഗിനെയും പിന്തള്ളി

അഭിറാം മനോഹർ| Last Modified വ്യാഴം, 29 ജൂണ്‍ 2023 (12:36 IST)
സമകാലിക ടെസ്റ്റ് ക്രിക്കറ്റില്‍ ഗോട്ട് എന്ന വിശേഷണം സ്വന്തമായുള്ള താരമാണ് ഓസ്‌ട്രേലിയന്‍ താരമായ സ്റ്റീവ് സ്മിത്ത്. ബ്രാഡ്മാന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം ബാറ്റിംഗ് ശരാശരിയുള്ള് താരമെന്ന നിലയില്‍ തന്റെ സമകാലീകരായ താരങ്ങളെയെല്ലം പിന്തള്ളികൊണ്ടാണ് സ്മിത്തിന്റെ കുതിപ്പ്. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സെന്ന നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് താരം. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഓസീസ് ബാറ്ററാണ് സ്മിത്ത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്നിങ്ങ്‌സുകളുടെ കണക്കെടുത്താല്‍ ഏറ്റവും വേഗത്തില്‍ 9000 റണ്‍സ് ക്ലബിലെത്തുന്ന രണ്ടാമത്തെ താരമാണ് സ്റ്റീവ് സ്മിത്ത്. 174 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് സ്മിത്തിന്റെ നേട്ടം. 172 ഇന്നിങ്ങ്‌സുകളില്‍ നിന്നും 9000 റണ്‍സ് പൂര്‍ത്തിയാക്കിയ ശ്രീലങ്കന്‍ ഇതിഹാസ താരം കുമാര്‍ സംഗക്കാര മാത്രമാണ് സ്മിത്തിന്റെ മുന്നിലുള്ളത്. 176 ഇന്നിങ്ങ്‌സുകളില്‍ നിന്നും 9000 റണ്‍സെടുത്ത ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് 177 ഇന്നിങ്ങ്‌സുകളില്‍ നിന്നും ഈ നേട്ടത്തിലെത്തിയ വിന്‍ഡീസ് ഇതിഹാസമായ ബ്രയന്‍ ലാറ എന്നിവരെയും സ്മിത്ത് പുറകിലാക്കി. അറുപതിനടുത്ത ബാറ്റിംഗ് ശരാശരിയോടെയാണ് സ്മിത്ത് എലൈറ്റ് പട്ടികയിലെത്തിയത്. ഇതിനകം ടെസ്റ്റ് ഫോര്‍മാറ്റില്‍ 31 സെഞ്ചുറികള്‍ സ്മിത്ത് നേടികഴിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :