തൃത്താല വെച്ച് പരീക്ഷണം നടത്താനില്ല; എം.ബി.രാജേഷ് ലോക്‌സഭയിലേക്ക് മത്സരിക്കില്ല, സ്വരാജിന് സാധ്യത

രേണുക വേണു| Last Modified ചൊവ്വ, 27 ജൂണ്‍ 2023 (10:01 IST)

മന്ത്രി എം.ബി.രാജേഷ് ലോക്‌സഭയിലേക്ക് മത്സരിക്കില്ല. തൃത്താല നിയമസഭാംഗമായ രാജേഷിനെ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ആലോചിക്കുന്നതായി ചില കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ രാജേഷിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

തൃത്താല മണ്ഡലം വെച്ച് പരീക്ഷണം നടത്താന്‍ സിപിഎം തയ്യാറല്ല. തൃത്താലയില്‍ വി.ടി.ബല്‍റാമിനെ തോല്‍പ്പിച്ചാണ് സ്വരാജ് വിജയിച്ചത്. ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന മണ്ഡലം കൂടിയാണ് തൃത്താല. രാജേഷ് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചാല്‍ തൃത്താലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട സാഹചര്യം വരും. അങ്ങനെയൊരു രാഷ്ട്രീയ നീക്കത്തിനു സിപിഎം തയ്യാറല്ല.

അതേസമയം, പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ എം.സ്വരാജിനെ മത്സരിപ്പിക്കാനാണ് ആലോചന നടക്കുന്നത്. ലോക്‌സഭയിലേക്ക് മത്സരിക്കേണ്ടിവരുമെന്ന് പാര്‍ട്ടി സ്വരാജിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :