മൂന്നാം ടി20യിലും നിരാശപ്പെടുത്തി, ശ്രേയസിന് പകരം സഞ്ജുവിനെ കൊണ്ടുവരുവെന്ന് ആരാധകർ

അഭിറാം മനോഹർ| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (13:33 IST)
വിൻഡീസിനെതിരായ മൂന്നാം ടി20യിലും നിരാശപ്പെടുത്തിയ ശ്രേയസ് അയ്യർക്ക് തുടർച്ചയായി അവസരങ്ങൾ നൽകുന്നതിനെതിരെ ആരാധകർ. മൂന്നാം ടി20യിൽ 27 പന്തിൽ 24 റൺസാണ് ശ്രേയസ് നേടിയത്. ഇന്ത്യൻ ടീം ബോളുകൾക്കനുസരിച്ച് റൺസ് കണ്ടെത്തണമെന്ന് നായകൻ രോഹിത് ശർമ വ്യക്തമാക്കിയതിന് ശേഷമാണ് ശ്രേയസിൻ്റെ മെല്ലെപ്പോക്ക് ഇന്നിങ്ങ്സ്.

ആദ്യ ടി20യിൽ റൺസൊന്നുമെടുക്കാതെ പുറത്തായ താരം രണ്ടാം ടി20യിൽ 10 റൺസാണ് നേടിയിരുന്നത്. ഓപ്പണിങ്ങിൽ സൂര്യകുമാർ യാദവ് ഇറങ്ങുന്ന സാഹചര്യത്തിൽ മധ്യനിരയിൽ ശ്രേയസിന് പകരം സഞ്ജു സാംസണിനെയോ ദീപക് ഹൂഡയേയോ പരീക്ഷിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. അതേസമയം മൂന്നാം ടി20യിൽ പരിക്കേറ്റ് റിട്ടയർഡ് ഹർട്ടായ നായകൻ രോഹിത് ശർമ അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :