അനുബന്ധ വാര്‍ത്തകള്‍
- ധോണി ആരോടും സംസാരിയ്ക്കില്ല, റൂമിൽ തന്നെ കുത്തിയിരിക്കും, മാറ്റം വന്നത് ആ പര്യടനത്തിന് ശേഷം: തുറന്നുപറഞ്ഞ് ഹർഭജൻ
- 'ഗാംഗുലിയ്ക്ക് ശേഷം ഇന്ത്യൻ നായകനാകേണ്ടിയിരുന്നത് യുവ്രാജ്, ധോണിയും, കോഹ്ലിയും പിന്നിൽനിന്നുകുത്തി'
- 'എന്തുകൊണ്ട് സുരേഷ് റെയ്ന ടീമിൽ തിരിച്ചെത്തിയില്ല': വിശദീകരണവുമായി എംഎസ്കെ പ്രസാദ്
- താനും കോലിയും ഒരുപോലെ ചിന്തിക്കുന്ന കളിക്കാർ: ഡേവിഡ് വാർണർ
- രാജസ്ഥാൻ റോയൽസിൽ എത്താൻ കാരണം ദ്രാവിഡ്: മനസ്സ് തുറന്ന് സഞ്ജു സാംസൺ
ഇതിപ്പൊ ഒരു മാസമല്ലേ ആയുള്ളൂ, താന്‍ ആറര വര്‍ഷമായി ലോക്ക് ഡൗണിലാണെന്ന് ശ്രീശാന്ത്
കൊറോണ ഭീതിമൂലം രാജ്യത്ത് ഇപ്പോള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ വിരസതയിലും ആശങ്കയിലുമാണ് എല്ലാവരും. എന്നാല്‍ കഴിഞ്ഞ ആറരവര്‍ഷമായി താന്‍ ലോക്ക് ഡൗണിലാണെന്ന് വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കേരളത്തിന്റെ അഭിമാനവുമായ ശ്രീശാന്ത്.
2013ലാണ് ഐപിഎല്‍ ഒത്തുകളിവിവാദവുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐയുടെ വിലക്ക് വീഴുന്നത്. എന്നാല്‍ ബിസിസിഐയുടെ ഓംബുഡ്സ്മാന് വിലക്കിന്റെ കാലാവധി ഏഴുവര്‍ഷമായി കുറച്ചതോടുകൂടി സെപ്റ്റംബര്‍ മുതല്‍ കളിക്കാനായി തയ്യാറെടുക്കുകയാണ് താരം.
കായിക ക്ഷമത നിലനിര്‍ത്താന്‍ താന്‍ വളരെ കഷ്ടപ്പെടുന്നുണ്ടെന്നും വിലക്കേര്‍പ്പെടുത്തിയ സമയത്ത് തന്റെ പ്രായം 30 ആയിരുന്നുവെന്നും തിരിച്ചുവരുമ്പോള്‍ അതേ പ്രായത്തിന്റെ ഊര്‍ജസ്വലതയോടെ കളിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസിക്കുന്നതെന്നും താരം പറഞ്ഞു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.