'എന്തുകൊണ്ട് സുരേഷ് റെയ്‌ന ടീമിൽ തിരിച്ചെത്തിയില്ല': വിശദീകരണവുമായി എംഎസ്‌കെ പ്രസാദ്

അഭിറാം മനോഹർ| Last Modified വ്യാഴം, 7 മെയ് 2020 (12:37 IST)
ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു സുരേഷ് റെയ്‌ന. നിരവധി ഇന്ത്യൻ വിജയങ്ങളിൽ നിർണായക സാന്നിധ്യമായിരുന്ന റെയ്‌ന പക്ഷേ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത് 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു.അതിന് ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ റെയ്‌നക്കായില്ല. ഇപ്പോളിതാ ഇതിനുള്ള കാരണം വിശദമാക്കിയിരിക്കുകയാണ് മുൻ ചീഫ് സെലക്‌ടർ ആയിരുന്ന എംഎസ്‌കെ പ്രസാദ്.

മോശം ഫോം കാരണമാണ് റെയ്‌ന ടീമിൽ നിന്നും പുറത്തായതെന്ന് എംഎസ്കെ പ്രസാദ് പറയുന്നു.വിവിഎസ് ലക്ഷമണിനെ ഉദ്ദാഹരണമായി എടുക്കൂ. 1999 -ല്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ 1400ലധികം റൺസുകൾ അടിച്ചുകൂട്ടിയാണ് അയാൾ പിന്നീട് ടീമിൽ ഇടം നേടിയത്.എന്നാൽ റെയ്‌നയാകട്ടെ ആഭ്യന്തരക്രിക്കറ്റിൽ കഴിവ് തെളിയിക്കാൻ ശ്രമിച്ചതുമില്ല.ഈ സമയത്ത് ഒട്ടേറെ യുവതാരങ്ങള്‍ ആഭ്യന്തരതലത്തിലും ഇന്ത്യ എ ടീമിനായും കളിച്ച് ദേശീയ ടീമിൽ ഇടം നേടി. റെയ്‌നക്ക് പിന്നെ ടീമിൽ തിരിച്ചെത്താനും സാധിച്ചില്ല. പ്രസാദ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :