Smriti Mandhana: തുടക്കം പാളിയെങ്കിലും ഒടുക്കം കസറി; വനിത ക്രിക്കറ്റിലെ 'കോലി ടച്ച്', മിതാലി വീണു !

വനിത ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം മിതാലി രാജ് ആയിരുന്നു

ODI Women World Cup, Smriti Mandhana Performance in World Cup, Mandhana, Smriti Mandhana Performance in World Cup, Smriti Batting, സ്മൃതി മന്ഥന, വനിത ഏകദിന ലോകകപ്പില്‍
രേണുക വേണു| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2025 (11:17 IST)

Smriti Mandhana: വനിത ഏകദിന ലോകകപ്പില്‍ എട്ട് വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ഇതിഹാസം മിതാലി രാജിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സ്മൃതി മന്ഥന. ഇന്ത്യ ആതിഥേയത്വം വഹിച്ച ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ 434 റണ്‍സുമായാണ് സ്മൃതി മിതാലിയെ മറികടന്നത്.

വനിത ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം മിതാലി രാജ് ആയിരുന്നു. 2017 ലോകകപ്പില്‍ 409 റണ്‍സ്. ഈ ലോകകപ്പിലെ റണ്‍വേട്ടയില്‍ രണ്ടാമതാണ് സ്മൃതി. ഒന്‍പത് ഇന്നിങ്സുകളില്‍ നിന്ന് 54.25 ശരാശരിയിലാണ് താരം 434 റണ്‍സ് നേടിയത്. ഫൈനലില്‍ 58 പന്തില്‍ എട്ട് ഫോര്‍ സഹിതം 45 റണ്‍സെടുത്ത് ഇന്ത്യയുടെ വിജയത്തില്‍ സ്മൃതി നിര്‍ണായക സ്വാധീനമായി.

വനിത ലോകകപ്പിന്റെ ആദ്യ മൂന്ന് കളികളില്‍ സ്മൃതിക്ക് തിളങ്ങാന്‍ സാധിച്ചിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരെ എട്ട് റണ്‍സ്, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ 23 റണ്‍സ് എന്നിങ്ങനെയാണ് താരം നേടിയത്. എന്നാല്‍ പിന്നീട് ഇന്ത്യയുടെ എക്‌സ് ഫാക്ടറുകളില്‍ ഒന്നായി സ്മൃതിയുടെ ഇന്നിങ്‌സുകള്‍ മാറി. കരുത്തരായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെ അര്‍ധ സെഞ്ചുറി നേടി. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സെഞ്ചുറിയും (109) താരം സ്വന്തമാക്കി. ഈ ലോകകപ്പില്‍ 50 ഫോറുകളും ഒന്‍പത് സിക്‌സുകളും സ്മൃതി അടിച്ചുകൂട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :