അനുബന്ധ വാര്‍ത്തകള്‍
- Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !
- Kerala Cricket League 2025: സഞ്ജുവിനെ നോക്കുകുത്തിയാക്കി ചേട്ടന് സാംസണ്; കൊച്ചിക്ക് ജയത്തുടക്കം
- ദ്രാവിഡ് പോയതാണെന്ന് ആര് പറഞ്ഞു, പുറത്താക്കിയതാണ്, സൂചന നൽകി എ ബി ഡിവില്ലിയേഴ്സ്
- വനിതാ ലോകകപ്പിലെ സമ്മാനതുക മൂന്നിരട്ടിയോളമാക്കി ഐസിസി, പുരുഷന്മാരേക്കാൾ കൂടുതൽ
- Nitish Rana vs Digvesh Rathi: 'ഇങ്ങോട്ട് ചൊറിയാന്‍ വന്നാല്‍ മിണ്ടാതിരിക്കുന്ന ആളല്ല ഞാന്‍'; തല്ലിന്റെ വക്കോളമെത്തി നിതീഷ് റാണയും ദിഗ്വേഷും
Thrissur Titans: എറിഞ്ഞിട്ട് സിബിന് ഗിരീഷ്; തൃശൂര്‍ ടൈറ്റന്‍സിനു നാല് വിക്കറ്റ് ജയം
തൃശൂരിനായി നായകന് ഷോണ്‍ റോജര്‍ 50 പന്തില്‍ 49 റണ്‍സെടുത്ത് പുറത്താകാതെ നിന്നു
Sibin Gireesh
Thrissur Titans: കേരള ക്രിക്കറ്റ് ലീഗില്‍ നാല് വിക്കറ്റ് ജയവുമായി തൃശൂര്‍ ടൈറ്റന്‍സ്. ആലപ്പി റിപ്പിള്‍സിനെയാണ് തൃശൂര്‍ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആലപ്പി നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ തൃശൂര്‍ ടൈറ്റന്‍സ് നാല് ബോളും നാല് വിക്കറ്റും ശേഷിക്കെ ലക്ഷ്യം കണ്ടു.
തൃശൂരിനായി നായകന് ഷോണ്‍ റോജര്‍ 50 പന്തില്‍ 49 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണര്‍ രോഹിത് കെ.ആര് 26 പന്തില്‍ 30 റണ്‍സും അക്ഷയ് മനോഹര്‍ 20 പന്തില്‍ 16 റണ്‍സുമെടുത്തു. അവസാന ഘട്ടത്തില്‍ അഞ്ച് പന്തില്‍ 16 റണ്‍സടിച്ച് അജിനാസ് കെ. ആണ് തൃശൂരിന്റെ ജയം വേഗത്തിലാക്കിയത്.
നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത സിബിന് ഗിരീഷ് ആണ് ആലപ്പിയെ ചെറിയ സ്കോറില്‍ പുറത്താക്കാന്‍ നിര്‍ണായക പങ്കുവഹിച്ചത്. സിബിന് തന്നെയാണ് കളിയിലെ താരവും. വിനോദ് കുമാര്‍ മൂന്ന് ഓവറില്‍ 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി.