1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shubman Gill vs Sanju Samson

Shubman Gill: നന്നായി കളിക്കുന്ന സഞ്ജുവിനെ പുറത്തിരുത്തിയാണ് ബിസിസിഐയുടെ 'ഗില്‍ പരീക്ഷണം'; ഇനിയും എത്രനാള്‍ ക്ഷമിക്കണം?

13 ഇന്നിങ്‌സുകളില്‍ 20.23 ശരാശരിയില്‍ 263 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം

Shubman Gill
Shubman Gill: ട്വന്റി 20 ഫോര്‍മാറ്റില്‍ ശുഭ്മാന്‍ ഗില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ രണ്ട് പന്തില്‍ നാല് റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. ടി20 ടീം ഉപനായകസ്ഥാനത്തേക്ക് എത്തിയ ശേഷം ഒരു അര്‍ധ സെഞ്ചുറി പോലും ഗില്ലിനു നേടാന്‍ സാധിച്ചിട്ടില്ല. 
 
2025 ലെ ഗില്ലിന്റെ ട്വന്റി 20 സ്‌കോറുകള്‍ ഇങ്ങനെ: 20* (9), 10 (7), 5 (8), 47 (28), 29 (19), 4 (3), 12 (10), 37* (20), 5 (10), 15 (12), 46 (39), 29* (16), 4 (2) 
 
13 ഇന്നിങ്‌സുകളില്‍ 20.23 ശരാശരിയില്‍ 263 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. നാല് തവണയാണ് ഒറ്റയക്കത്തിനു താരം പുറത്തായത്. ട്വന്റി 20 യില്‍ ഗില്ലിനേക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള മലയാളി താരം സഞ്ജു സാംസണ്‍ പുറത്തുനില്‍ക്കുമ്പോഴാണ് ഇന്ത്യ 'ഗില്‍ പരീക്ഷണം' തുടരുന്നത്. 
 
ട്വന്റി 20 ഫോര്‍മാറ്റില്‍ 34 ഇന്നിങ്‌സുകളില്‍ നിന്ന് 29 ശരാശരിയില്‍ 841 റണ്‍സ് മാത്രമാണ് ഗില്‍ നേടിയിരിക്കുന്നത്. സ്‌ട്രൈക് റേറ്റ് 140.64 ആണ്. സഞ്ജു സാംസണ്‍ ആകട്ടെ 43 ഇന്നിങ്‌സുകളില്‍ 147.41 സ്‌ട്രൈക് റേറ്റില്‍ 995 റണ്‍സാണ് ഇന്ത്യക്കായി നേടിയിരിക്കുന്നത്. 
അടുത്ത ലേഖനം
India vs South Africa, 1st T20I: മറുപടിയില്ലാതെ ദക്ഷിണാഫ്രിക്ക; ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ടര്‍ മികവില്‍ ഇന്ത്യക്കു വമ്പന്‍ ജയം