ട്വന്റി 20 യില്‍ ശുഭ്മാന്‍ ഗില്‍ സ്ഥിരം ഓപ്പണറാകും; കെ.എല്‍.രാഹുലിന്റെ ഭാവി തുലാസില്‍

രേണുക വേണു| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (09:43 IST)

ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ കെ.എല്‍.രാഹുലിന്റെ ഭാവി അനിശ്ചിതത്വത്തില്‍. ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണറാകും. മൂന്ന് ഫോര്‍മാറ്റിലും ഗില്ലിനെ ഓപ്പണറാക്കാനാണ് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. ഇത് കെ.എല്‍.രാഹുലിന് തിരിച്ചടിയാകും. രോഹിത് ശര്‍മയുടെ ട്വന്റി 20 ഓപ്പണര്‍ സ്ഥാനവും നഷ്ടപ്പെടും. ശുഭ്മാന്‍ ഗില്ലിനൊപ്പം പൃഥ്വി ഷായെ ആയിരിക്കും ഇന്ത്യ ട്വന്റി 20 ഫോര്‍മാറ്റിലെ ഓപ്പണര്‍മാരായി പരിഗണിക്കുക.

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 യില്‍ ഗില്‍ സെഞ്ചുറി നേടിയിരുന്നു. ഗില്ലിനെ പോലെ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന താരത്തെ ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യക്ക് അത്യാവശ്യമാണെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. പവര്‍പ്ലേയില്‍ റണ്‍സ് ഉയര്‍ത്താന്‍ കെല്‍പ്പുള്ള പൃഥ്വി ഷാ കൂടി എത്തുമ്പോള്‍ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ലോകോത്തര നിലവാരത്തിലേക്ക് എത്തുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :