ആഘോഷം ഓവറായി; സാം കറാന് മാച്ച് ഫീയുടെ 15 ശതമാനം പിഴ !

രേണുക വേണു| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (11:08 IST)

ഇംഗ്ലണ്ട് താരം സാം കറാന് മാച്ച് ഫീയുടെ 15 ശതമാനം പിഴ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെ മര്യാദ വിട്ടു പെരുമാറിയതിനാണ് താരത്തിനു പിഴ വിധിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം തെംബ ബാവുമയെ പുറത്താക്കിയതിനു പിന്നാലെ നടത്തിയ ആഹ്ലാദപ്രകടനമാണ് താരത്തിനു പിഴയായത്. പെരുമാറ്റച്ചട്ടം ലംഘിച്ചതിനു ഐസിസി താരത്തിനെതിരെ പിഴ ചുമത്തുകയായിരുന്നു. പുറത്താക്കിയ ശേഷം ബാവുമയ്ക്ക് അടുത്ത് വന്ന് പ്രകോപിപ്പിക്കുന്ന രീതിയിലാണ് കറാന്‍ ആഹ്ലാദപ്രകടനം നടത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :