1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Jasprit bumrah to back in indian team very soon

ഓസീസിനെതിരായ മൂന്നാം ടെസ്റ്റിൽ ബുമ്ര തിരിച്ചെത്തുന്നു, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

jasprit bumrah
ഓസീസിനെതിരായ ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾ ബുമ്ര കളിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ബുമ്ര ബൗളിംഗ് പരിശീലനം ആരംഭിച്ചെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാകില്ലെന്ന് കരുതുന്നതായും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
 
ധരംശാലയിൽ മാർച്ച് ഒന്നിനാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് പര്യടനത്തിനിടെയിലാണ് താരത്തിന് നടുവേദന അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ നട്ടെല്ലിന് പരിക്ക് സ്ഥിരീകരിക്കപ്പെട്ട താരം വിൻഡീസ് പര്യടനം, ഏഷ്യാകപ്പ്,ടി20 ലോകകപ്പ് എന്നിവയിൽ കളിച്ചിരുന്നില്ല.
 
ഈ വർഷം ഇന്ത്യയിൽ ഏകദിനലോകകപ്പ് കൂടി നടക്കുന്ന സാഹചര്യത്തിൽ താരം പരിക്കിൽ നിന്നും പൂർണ്ണമായി മോചിതനാകും വരെ ബിസിസിഐ വിശ്രമം അനുവദിക്കുകയായിരുന്നു.
 
അടുത്ത ലേഖനം
പാഠ്യപദ്ധതികൾ മാറുന്നു, എന്താണ് കേരളത്തിൽ വരുന്ന നാലു വർഷത്തെ ഓണേഴ്സ് ഡിഗ്രീ