ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ വിജയകരം, ഏകദിന ലോകകപ്പ് കളിക്കാനാകുമെന്ന് പ്രതീക്ഷ

അഭിറാം മനോഹർ| Last Modified വെള്ളി, 21 ഏപ്രില്‍ 2023 (14:25 IST)
പരിക്കിൻ്റെ പിടിയിലുള്ള ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർ ശസ്ത്രക്രിയയ്ക്ക് വിധേയനാായി. താരത്തിൻ്റെ പുറംവേദനയ്ക്ക് യുകെയിൽ വെച്ച് നടന്ന വിജയകരമാണെന്നാണ് റിപ്പോർട്ട്. പരിക്കിനെ തുടർന്ന് ഐപിഎൽ 2023 സീസൺ താരത്തിന് നഷ്ടമായിരുന്നു. ഇതേ തുടർന്ന് താരത്തിന് വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും അയ്യർക്കും നഷ്ടമാകും.

ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് മുൻപ് പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുക്കാൻ ശ്രേയസ് അയ്യർക്ക് സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഫിറ്റ്നസ് വീണ്ടെടുക്കാൻ മൂന്ന് മാസം ശ്രേയസിന് വേണ്ടിവരുമെന്നാണ് കരുതുന്നത്. പുറം വേദന മാറി തിരികെ ഇന്ത്യൻ ടീമിലെത്തിയ ശ്രേയസിന് ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ വീണ്ടും പരിക്കേൽക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :