സ്വർണ്ണമുട്ടയിടുന്ന താറാവിനെ ഇന്ത്യ കൊന്നുകളഞ്ഞു: ബുമ്രയുടെ പരിക്കിൽ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ| Last Modified ശനി, 15 ഏപ്രില്‍ 2023 (13:57 IST)
നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിക്കുമായി എത്തുന്ന താരങ്ങൾക്ക് തുടരെ പരിക്ക് ബാധിക്കുന്നതിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ജസ്പ്രീത് ബുമ്രയ്ക്ക് പുറകെ പരിക്ക് മൂലം എൻസിഎയിലെത്തിയ ദീപക് ചാഹർ,ശ്രേയസ് അയ്യർ എന്നിവർ തുടർച്ചയായി പരിക്കിൻ്റെ പിടിയിലാണ്. ഈ സാഹചര്യത്തിലാണ് മുഹമ്മദ് കൈഫ് വിമർശനവുമായെത്തിയത്.

മുൻ ഇന്ത്യൻ താരമായ വിവിഎസ് ലക്ഷ്മണിൻ്റെ നേതൃത്വത്തിലുള്ള എൻസിഎ ബുമ്രയുടെ പരിക്കിനെ പറ്റിയുള്ള യഥാർഥമായ വിവരം പുറത്തുവിടണമെന്ന് കൈഫ് ആവശ്യപ്പെടുന്നു.എൻസിഎയിൽ പരിക്കുമായെത്തുന്ന താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് വീണ്ടും തിരെഞ്ഞെടുക്കപ്പെടുന്നു. എന്നാൽ പിന്നീട് കേൾക്കുക പൂർണ്ണമായ കായികക്ഷമത ഈ താരങ്ങൾക്കില്ലെന്നാണ്. ബുമ്രയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്.

വളരെയധികം ഗൗരവമേറിയ സംഗതിയാണിത്. കാര്യങ്ങൾക്ക് സുതാര്യത വേണം. താരങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് ശരിയായ പരിശോധന നടത്തണം. ബുമ്രയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്നറിയാൻ ഒരു ആരാധകനെന്ന നിലയിൽ എനിക്ക് ആഗ്രഹമുണ്ട്.കൈഫ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :