1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Deepak chahar injury

ദീപക് ചാഹറിൻ്റെ പരിക്ക്, 4-5 മത്സരങ്ങൾ നഷ്ടമാകുമെന്ന് സൂചന

Deepak chahar
ചെന്നൈ സൂപ്പർ കിംഗ്സിന് തിരിച്ചടിയായി പേസർ ദീപക് ചാഹറിന് പരിക്ക്. മുംബൈ ഇന്ത്യൻസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ പരിക്കേറ്റ താരത്തിന് അടുത്ത 4-5 മത്സരങ്ങൾ നഷ്ടമാകാൻ സാധ്യതയുള്ളതായി സിഎസ്‌കെയുടെ മുൻ താരമായ സുരേഷ് റെയ്ന പറഞ്ഞു. ഇന്നലെ ഒരു ഓവർ മാത്രം എറിഞ്ഞ ചഹാർ ഹാംസ്ട്രിംഗ് പരിക്കേറ്റാണ് പുറത്തായത്. കഴിഞ്ഞ സീസണിലും പരിക്ക് കാരണം താരത്തിന് മത്സരങ്ങൾ നഷ്ടമായിരുന്നു.
 
അതേസമയം ഇന്നലെ മുംബൈയുമായി നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ വിജയമാണ് നേടിയത്. ടോസ് നേടി ഫീൽഡിംഗ് തെരെഞ്ഞെടുത്ത ചെന്നൈ മുംബൈയെ 157 റൺസിൽ ഒതുക്കി. മറുപടി ബാറ്റിംഗിൽ വെറും 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18.1 ഓവറിലാണ് ചെന്നൈ ലക്ഷ്യം കണ്ടത്.
 
അടുത്ത ലേഖനം
അവസാന ഓവർ ത്രില്ലറിൽ കൊൽക്കത്തൻ വിജയം, വീരനായകനായി റിങ്കു സിംഗ്