1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. shoib akthar about rohit and kl rahul

രോഹിത്തും രാഹുലും ബാറ്റ് ചെയ്തത് പാക് ബൗളർമാരെ പേടിച്ച്: ഷൊയേബ് അക്തർ

KL rahul
ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ പാകിസ്ഥാനെതിരെ അവസാന പന്തിൽ വിജയിച്ചെങ്കിലും മത്സരത്തിലെ ഇന്ത്യൻ ഓപ്പണർമാരുടെ സമീപനത്തെ വിമർശിച്ച് മുൻ പാക് താരം ഷൊയെബ് അക്തർ. പേടിച്ചവരെ പോലെയാണ് ഇന്ത്യൻ ഓപ്പണർമാർ ക്രീസിൽ നിന്നതെന്ന് അക്തർ തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
 
ക്യാപ്റ്റൻസിയുടെ അമിതസമ്മർദ്ദം ചുമന്നാണ് രോഹിത്ത് ബാറ്റ് ചെയ്യുന്നത്. അതിൻ്റെ സമ്മർദ്ദം മുഴുവൻ അദ്ദേഹത്തിൻ്റെ ബാറ്റിങ്ങിൽ ഉണ്ടായിരുന്നു. കെ എൽ രാഹുലും അതീവ ജാഗ്രതയിലാണ് ക്രീസിൽ നിന്നത്. അദ്ദേഹം ഔട്ടാവാൻ കാരണമായതും അതുതന്നെ. അക്തർ പറഞ്ഞു. നേരത്തെ വിക്കറ്റ് പോയാലും റൺസുയർത്താൻ ശ്രമിക്കുന്നതാണ് ഇന്ത്യയുടെ പുതിയ സമീപനമെന്ന് രോഹിത്ത് വ്യക്തമാക്കിയിരുന്നു.
 
എന്നാൽ പാക് ബൗളർമാർക്കെതിരെ അനാവശ്യമായ കരുതലോടെയാണ് കെ എൽ രാഹുൽ കളിച്ചതെന്ന വിമർശനം ശക്തമാണ്. 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
17 പന്തിൽ 50 റൺസ് വിട്ടുനൽകി ഹസരങ്ക, ജീവിതത്തിൽ താരം മറക്കാൻ ആഗ്രഹിക്കുന്ന ദിനം