1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India canceled training before worldcup match

ഗ്രൗണ്ടിൽ നിന്നും ഹോട്ടലിലേക്ക് 42 കിമീ ദൂരം, പരിശീലനം റദ്ദാക്കി ഇന്ത്യ

India
ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൻ്റെ തലേന്ന് പരിശീലനം ഒഴിവാക്കി ഇന്ത്യൻ ടീം. ഗ്രൗണ്ടിൽ നിന്നും 42 കിലോമീറ്റർ ദൂരെയാണ് ഇന്ത്യൻ ടീമിന് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിൽ അതൃപ്തരായാണ് ടീം പരിശീലനം ഒഴിവാക്കിയത്.
 
ചൊവ്വാഴ്ച പരിശീലനത്തിന് പിന്നാലെ ടീമിന് തണുത്ത ഭക്ഷണം നൽകിയതിൽ ടീം അതൃപ്തി വ്യക്തമാക്കിയിരുന്നു. പരിശീലനത്തിന് ശേഷം സാൻഡ്വിച്ചാണ് ഉച്ചഭക്ഷണത്തിനായി ഒരുക്കിയിരുന്നത്. ഇതിനെ തുടർന്ന് ഇന്ത്യൻ താരങ്ങളിൽ പലരും ടീം ഹോട്ടലിൽ എത്തിയശേഷമാണ് ഭക്ഷണം കഴിച്ചത്.
 
ടീം ഹോട്ടലും ഗ്രൗണ്ടും തമ്മിലുള്ള ദൂരം കാരണമാണ് പരിശീലനം ഒഴിവാക്കിയതെന്ന് ടീം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എങ്കിലും ഐസിസി സൗകര്യങ്ങളിൽ ടീം അതൃപ്തരെന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിനായി ഓസീസിലെത്തിയ പാകിസ്ഥാൻ, ഓസ്ട്രേലിയ ടീമുകൾക്ക് 5 സ്റ്റാർ സൗകര്യം ലഭ്യമായപ്പോൾ ഇന്ത്യയ്ക്ക് 4 സ്റ്റാർ സൗകര്യമാണ് ഒരുക്കിയതെന്ന പേരിൽ നേരത്തെ വിമർശനം ശക്തമായിരുന്നു.
 
അടുത്ത ലേഖനം
ലോകകപ്പിൽ വീണ്ടും അട്ടിമറി, ഇംഗ്ലണ്ടിനെ തകർത്ത് അയർലൻഡ്