അനുബന്ധ വാര്‍ത്തകള്‍
- അടുത്ത തവണ ഇതിലെ ഒരുപാട് മഞ്ഞ ജേഴ്സികൾ കെകെആർ ജേഴ്സിയിലാകും എന്നെനിക്കറിയാം: വികാരഭരിതനായി ധോനി
- വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയല്ല, കളിക്കേണ്ടത് ടീമിന് വേണ്ടി: ടീമംഗങ്ങളോട് സഞ്ജു
- ഒരു ക്ലാസിക്കൽ വണ്ടിയിൽ പുത്തൻ എഞ്ചിൻ വെച്ച പോലെ: ഇത് രഹാനെ 2
- ലോകകപ്പ് ഫൈനലുകളിലെ തലതാഴ്ത്തിയുള്ള മടക്കം, ഒടുക്കം ശാപമോക്ഷം പോലെ കിരീടം : മെസ്സിയും സച്ചിനും തമ്മിൽ സാമ്യതകളേറെ
- HBD Sachin: ലിറ്റിൽ മാസ്റ്റർക്ക് ഇന്ന് അൻപതാം പിറന്നാൾ
ബാബർ ക്യാപ്റ്റൻ സ്ഥാനമൊഴിയണം, ലോകകപ്പിന് മുൻപ് നിർണായക ആവശ്യവുമായി മുൻ പാക് താരം
ബാബർ അസം പാകിസ്ഥാൻ ദേശീയ ടീമിൻ്റെ നായകസ്ഥാനം ഒഴിയണമെന്ന് മുൻ പാക് താരവും നായകനുമായ ഷോയ്ബ് മാലിക്. ജിയോ സ്പോർട്സിനോടാണ് താരം തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്. ബാബർ നായകസ്ഥാനം ഒഴിഞ്ഞ് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും ടീമിന് അതായിരിക്കും ഗുണം ചെയ്യുകയെന്നും താരം പറയുന്നു.
ഒരു നാായകനെന്ന നിലയിൽ ബാബർ അസമിന് ഇനിയും മെച്ചപ്പെടാൻ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ അതിന് ഇനിയും സമയം ഏറെ ആവശ്യമാണ്. നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റിൻ്റെ സാഹചര്യം അതല്ല. എത്രയും വേഗം മികച്ച റിസൾട്ടൂകൾ ഉണ്ടാക്കേണ്ടതുണ്ട്. ബാബറിൻ്റെ ബാറ്റിംഗ് മികവും നായകശേഷിയും കൂട്ടികുഴയ്ക്കുന്നത് നല്ലതല്ല. മുൻകാലങ്ങളിൽ ഒരാൾക്ക് ഒറ്റയ്ക്ക് മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇന്ന് സാഹചര്യം മാറിയെന്നും മത്സരം വിജയിക്കണമെങ്കിൽ ടീം വർക്ക് ആവശ്യമാണെന്നും മാലിക് കൂട്ടിചേർത്തു.
അടുത്ത ലേഖനം