അനുബന്ധ വാര്‍ത്തകള്‍
- വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയല്ല്, കളിക്കേണ്ടത് ടീമിന് വേണ്ടി: ടീമംഗങ്ങളോട് സഞ്ജു
- ധോനിക്ക് കീഴിൽ കളിക്കുന്നത് ഒരു പഠനം: രഹാനെ
- ഒരു ക്ലാസിക്കൽ വണ്ടിയിൽ പുത്തൻ എഞ്ചിൻ വെച്ച പോലെ: ഇത് രഹാനെ 2
- Virat Kohli: ഏപ്രില്‍ 23 ന് കോലിക്ക് കളി വയ്ക്കരുത്, ഇങ്ങനെയുണ്ടോ ഒരു ഡക്ക് ശാപം; നാണക്കേടിന്റെ ഹാട്രിക് റെക്കോര്‍ഡുമായി റണ്‍മെഷീന്‍ !
- ജേസണ്‍ ഹോള്‍ഡര്‍ ഓള്‍റൗണ്ടര്‍ ആണെന്ന് സഞ്ജുവിനും സംഗക്കാരയ്ക്കും അറിയില്ലേ?; രാജസ്ഥാന് എന്ത് മണ്ടത്തരമാണ് ചെയ്യുന്നതെന്ന് ആരാധകര്‍
അടുത്ത തവണ ഇതിലെ ഒരുപാട് മഞ്ഞ ജേഴ്സികൾ കെകെആർ ജേഴ്സിയിലാകും എന്നെനിക്കറിയാം: വികാരഭരിതനായി ധോനി
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ് മത്സരങ്ങൾ അതിപ്പോൾ ഏത് വേദിയിലാണെങ്കിലും എല്ലാം തന്നെ മഞ്ഞ കടലിന് മുന്നിലാണ് നടക്കുന്നത്. അഹമ്മദാബാദിലും ബാംഗ്ലൂരിലും ഇപ്പോൾ കൊൽക്കത്തയിലും ഗ്യാലറികൾ മഞ്ഞ കടലാകാൻ ധോനി എന്ന ഒരൊറ്റ വികാരമാണ് കാരണം. ഇപ്പോഴിതാ ഗ്യാലറിയിൽ നിന്നും തനിക്ക് ലഭിക്കുന്ന സ്വീകാര്യതയെ പറ്റി മനസ് തുറന്നിരിക്കുകയാണ് ധോനി.
ഈ നിരുപാധികമായ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു. ഇപ്പോൾ ഇവിടെയ്യുള്ളവരിൽ ഭൂരിഭാഗവും അടുത്ത തവണ കെകെആർ ജേഴ്സിയിലാകും വരികയെന്ന് എനിക്കറിയാം. ഇവിടെ കൂടിയിട്ടുള്ളവർ എനിക്ക് നല്ലൊരു യാത്രയയപ്പ് നൽകാൻ ശ്രമിക്കുകയാണെന്ന് എനിക്കറിയാം. അതിനാൽ കാണികളോട് ഞാൻ ഒരുപാട് നന്ദി പറയുന്നു.കൊൽക്കത്തയിൽ മഞ്ഞ ജേഴ്സി അണിഞ്ഞ ആരാധകരോട് ഞാൻ കടപ്പെട്ടിരിക്കുന്നു. എം എസ് ധോനി പറഞ്ഞു.