അനുബന്ധ വാര്‍ത്തകള്‍
- വേറെ വഴിയില്ല; സഞ്ജുവിനെയും ധവാനെയും കരാറില്‍ ഉള്‍പ്പെടുത്തിയത് ഇക്കാരണത്താല്‍
- എലിയെ പിടിക്കുന്നത് പോലെ പുലിയെ പറ്റില്ലല്ലോ,സച്ചിനെയും ദ്രാവിഡിനെയും പുറത്താക്കാൻ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് സഖ്ലെയ്ൻ മുഷ്താഖ്
- പരിക്കേറ്റ പന്തും ശ്രേയസ് അയ്യരും ബുമ്രയും വാർഷിക കരാറിൽ, തരം താഴ്ത്തിയത് കെ എൽ രാഹുലിനുള്ള ശക്തമായ മുന്നറിയിപ്പ്
- തുടർച്ചയായി നാലാം മത്സരത്തിലും സംപൂജ്യൻ, സൂര്യകുമാറിനെ കടത്തിവെട്ടി പാക് താരം
- എ പ്ലസ് ഗ്രേഡിലേക്ക് മുന്നേറി ജഡേജ, തരം താഴ്ത്തപ്പെട്ട് കെ എൽ രാഹുൽ, രഹാനെയും ഭുവനേശ്വർകുമാറും പട്ടികയിൽ നിന്നും പുറത്ത്
അന്ന് പേടിച്ച് ഞാന്‍ എച്ച്ഐവി ടെസ്റ്റിന് വിധേയനായി: ശിഖര്‍ ധവാന്
ഏറ്റവും സ്റ്റൈലിഷായ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ശിഖര്‍ ധവാന്. താന്‍ ഒരിക്കല്‍ എച്ച്ഐവി ടെസ്റ്റിന് വിധേയനായ സംഭവം വെളിപ്പെടുത്തുകയാണ് താരം ഇപ്പോള്‍. 14-15 വയസ് പ്രായമുള്ള സമയത്തെ രസകരമായ സംഭവമാണ് താരം ഒരു അഭിമുഖത്തില്‍ പങ്കുവെച്ചത്.
' 14-15 വയസ്സായിരുന്നു ആ സമയത്ത് എനിക്ക്. ഞാന്‍ മണാലിയില്‍ പോയി പുറത്ത് ഒരു ടാറ്റൂ അടിച്ചു. വീട്ടുകാര്‍ അറിയാതെയാണ് ടാറ്റൂ അടിച്ചത്. മൂന്ന് നാല് മാസത്തേക്ക് വീട്ടുകാരെ കാണിക്കാതെ ഞാന്‍ ഇക്കാര്യം ഒളിപ്പിച്ചുനടന്നു. അങ്ങനെ ഒരു ദിവസം ആ ടാറ്റുവിനെ കുറിച്ച് അച്ഛന് അറിഞ്ഞു. അദ്ദേഹം എന്നെ അടിച്ചു. ആ ടാറ്റു പതിപ്പിച്ചതിനു ശേഷം എനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു. ടാറ്റൂ പതിപ്പിക്കാന്‍ അവര്‍ ഉപയോഗിച്ച സൂചി എത്രയോ ആളുകളുടെ ദേഹത്ത് മുന്‍പ് ടാറ്റൂ ചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ടാകും ! പേടി കാരണം ഞാന്‍ എച്ച്ഐവി ടെസ്റ്റിന് വിധേയനായി. ഭാഗ്യത്തിനു ഫലം നെഗറ്റീവ് ആയിരുന്നു,' ധവാന് പറഞ്ഞു.