അനുബന്ധ വാര്‍ത്തകള്‍
- ടി 20 ലോകകപ്പ്: ധോണി ഉപദേശകന്, താല്പര്യം പ്രകടിപ്പിച്ചത് കോലി
- മൂന്ന് വിക്കറ്റ് കീപ്പര്‍മാര്‍ തയ്യാര്‍; സഞ്ജുവിന് സാധ്യതയില്ല
- ടി 20 ലോകകപ്പ്: സുനില്‍ ഗവാസ്കറിന്റെ ടീമില്‍ ധവാനും ശ്രേയസ് അയ്യരും ഇല്ല
- പേരിനൊപ്പമുള്ള 'ധവാന്' കളഞ്ഞ് അയേഷ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഡെലീറ്റ് ചെയ്തു; വിവാഹമോചനത്തിന്റെ കാരണം തേടി ആരാധകര്‍
- അന്ന് അച്ഛന് എതിര്‍ത്തു, വീട്ടുകാരുടെ എതിര്‍പ്പ് വിലവയ്ക്കാതെ തന്നേക്കാള്‍ പത്ത് വയസ് കൂടുതലുള്ള ആയേഷയെ ധവാന് വിവാഹം കഴിച്ചു; ഒടുവില്‍ എല്ലാവരെയും ഞെട്ടിച്ച് വിവാഹമോചന വാര്‍ത്ത
ശിഖര്‍ ധവാന്റെ കരിയര്‍ അസ്തമിക്കുന്നു ! വിരമിക്കല്‍ ഉടനെന്ന് സൂചന
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ ശിഖര്‍ ധവാന്റെ കരിയര്‍ പ്രതിസന്ധിയില്‍. ടി 20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ താരത്തിനു കഴിയാത്തത് വന്‍ തിരിച്ചടിയായി. ശിഖര്‍ ധവാന്‍ ഇന്ത്യയെ സംബന്ധിച്ചിടുത്തോളം വളരെ പ്രധാനപ്പെട്ട താരമാണെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടി 20 ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും സെലക്ഷന്‍ കമ്മിറ്റി തലവന്‍ ചേതന്‍ ശര്‍മ വ്യക്തമാക്കി. എന്തുകൊണ്ട് ധവാനെ ഒഴിവാക്കിയെന്ന ചോദ്യത്തിനു സെലക്ഷന്‍ കമ്മിറ്റിയുടെ ചര്‍ച്ചകളെ കുറിച്ച് പ്രധാന വിവരങ്ങളൊന്നും പുറത്തുപറയാന്‍ താല്‍പര്യമില്ലെന്നും ചേതന്‍ ശര്‍മ പറഞ്ഞു. മൂന്നാം ഓപ്പണറായി പോലും ധവാനെ പരിഗണിക്കേണ്ടതില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. ഇത് താരത്തിന്റെ ക്രിക്കറ്റ് കരിയറിനും തിരിച്ചടിയാകും.
ഏകദിന ലോകകപ്പ് കൂടി മുന്നില്‍കണ്ടാണ് ടി 20 ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍ എന്നിവര്‍ കഴിഞ്ഞാല്‍ ഓപ്പണറായി സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചത് ഇഷാന്‍ കിഷനെയാണ്. മൂന്നാം ഓപ്പണര്‍ എന്ന നിലയില്‍ പോലും ശിഖര്‍ ധവാനെ പരിഗണിക്കാതിരുന്നത് കൃത്യമായ സന്ദേശമാണ് നല്‍കുന്നത്. പരിമിത ഓവര്‍ മത്സരങ്ങളില്‍ ശിഖര്‍ ധവാന്റെ സ്‌ട്രൈക് റേറ്റ് അത്രത്തോളം മികച്ചതല്ലെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം. ഇതാണ് താരത്തിനു തിരിച്ചടിയായത്. ഏകദിനത്തിലും രോഹിത് ശര്‍മ-കെ.എല്‍.രാഹുല്‍ ഓപ്പണിങ് സഖ്യത്തെ സ്ഥിരമാക്കാനാണ് ഇന്ത്യയുടെ തീരുമാനം.
ധവാന്റെ പ്രായമാണ് മറ്റൊരു ഘടകം. ധവാന് ഇപ്പോള്‍ 35 വയസ് കഴിഞ്ഞു. ഏകദിന ലോകകപ്പ് കൂടി മുന്നില്‍കണ്ട് ടീമിനെ ശക്തിപ്പെടുത്തണമെങ്കില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം. അതുകൊണ്ടാണ് ഇഷാന്‍ കിഷനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.