ടി 20 ലോകകപ്പ്: സുനില്‍ ഗവാസ്‌കറിന്റെ ടീമില്‍ ധവാനും ശ്രേയസ് അയ്യരും ഇല്ല

രേണുക വേണു| Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (15:57 IST)

ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ തന്റെ പ്രിയപ്പെട്ട ടീം പങ്കുവച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. സീനിയര്‍ താരങ്ങളായ ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ തന്റെ ടീമില്‍ നിന്ന് സുനില്‍ ഗവാസ്‌കര്‍ ഒഴിവാക്കി.

രോഹിത് ശര്‍മയും വിരാട് കോലിയും ഓപ്പണര്‍മാര്‍ ആകണമെന്നാണ് സുനില്‍ ഗവാസ്‌കറിന്റെ അഭിപ്രായം. ശ്രേയസ് അയ്യരിന് പകരം മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ് കളിക്കുകയാണ് നല്ലതെന്നും ഗവാസ്‌കര്‍ പറയുന്നു.

ഗവാസ്‌കറിന്റെ ടീം: രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, ബുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, ശര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :