മൂന്ന് വിക്കറ്റ് കീപ്പര്‍മാര്‍ തയ്യാര്‍; സഞ്ജുവിന് സാധ്യതയില്ല

രേണുക വേണു| Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (16:06 IST)

ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഉണ്ടാകും. റിഷഭ് പന്ത്, കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ എന്ന നിലയില്‍ ടീമില്‍ സ്ഥാനം പിടിച്ചിട്ടുള്ളതെന്ന് സെലക്ഷന്‍ കമ്മിറ്റിയുമായി ഏറ്റവും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടീം പ്രഖ്യാപനം ഉടന്‍ നടക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സഞ്ജു സാംസണ്‍ ടീമില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :