1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shardul Thakur hat trick in Ranji Trophy

ഹാട്രിക്കുമായി ശര്‍ദുല്‍ താക്കൂര്‍; കെ.എല്‍.രാഹുല്‍ നിരാശപ്പെടുത്തി

നാലാമനായി ക്രീസിലെത്തിയ ബാല്‍ചന്ദര്‍ അനിരുദ്ധിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയാണ് ശര്‍ദുല്‍ ഹാട്രിക് വേട്ടയ്ക്കു തുടക്കമിട്ടത്

Shardul Thakur
Shardul Thakur

രഞ്ജി ട്രോഫിയില്‍ തിളങ്ങി ശര്‍ദുല്‍ താക്കൂര്‍. മേഘാലയയ്‌ക്കെതിരായ മത്സരത്തില്‍ മുംബൈ താരം ഹാട്രിക് നേടി. ഒന്നാം ഇന്നിങ്‌സില്‍ മേഘാലയ 86 നു ഓള്‍ഔട്ട് ആയപ്പോള്‍ ശര്‍ദുല്‍ നേടിയത് നാല് വിക്കറ്റുകള്‍. 11 ഓവറില്‍ 43 റണ്‍സ് വഴങ്ങിയാണ് താരം നാല് വിക്കറ്റുകള്‍ നേടിയത്. 
 
നാലാമനായി ക്രീസിലെത്തിയ ബാല്‍ചന്ദര്‍ അനിരുദ്ധിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയാണ് ശര്‍ദുല്‍ ഹാട്രിക് വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടുപിന്നാലെ സുമിത് കുമാറിനെയും ജസ്‌കിര്‍ത് സിങ്ങിനെയും ശര്‍ദുല്‍ മടക്കി. അതിനു മുന്‍പ് ഓപ്പണര്‍ നിഷാന്ത ചക്രബര്‍ത്തിയെയും മടക്കിയത് ശര്‍ദുല്‍ ആണ്. മറുപടി ബാറ്റിങ്ങില്‍ മുംബൈ 30 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് നേടിയിട്ടുണ്ട്. 
 
അതേസമയം കര്‍ണാടകയ്ക്കു വേണ്ടി രഞ്ജി കളിക്കാന്‍ ഇറങ്ങിയ ഇന്ത്യന്‍ താരം കെ.എല്‍.രാഹുല്‍ നിരാശപ്പെടുത്തി. ഹരിയാനയ്‌ക്കെതിരായ മത്സരത്തില്‍ 37 പന്തില്‍ 26 റണ്‍സെടുത്ത് രാഹുല്‍ പുറത്തായി. അന്‍ഷുല്‍ കംബോജ് ആണ് രാഹുലിനെ പുറത്താക്കിയത്. വണ്‍ഡൗണ്‍ ആയാണ് താരം ക്രീസിലെത്തിയത്. 
അടുത്ത ലേഖനം
രഞ്ജി ട്രോഫി മത്സരത്തിനിടെ സുരക്ഷാ വീഴ്ച; ആരാധകന്‍ ഗ്രൗണ്ടില്‍ ഇറങ്ങി കോലിയുടെ കാലുപിടിച്ചു (വീഡിയോ)