1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson World Cup Squad

ഏകദിന ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കും

Sanju Samson World Cup Squad
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് സൂപ്പര്‍താരങ്ങളുടെ മോശം ഫോമാണ് സഞ്ജുവിന് തുണയാകുന്നത്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെയാണ് ഏകദിന ലോകകപ്പിലേക്ക് പരിഗണിക്കാതിരിക്കുക. ഇവര്‍ക്ക് പകരം സഞ്ജുവിനാണ് കൂടുതല്‍ സാധ്യത. 
 
സൂര്യകുമാറും ഇഷാന്‍ കിഷനും നിലവില്‍ ഏകദിനത്തില്‍ മോശം ഫോമിലാണ്. ഇവരേക്കാള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനുള്ള കഴിവ് സഞ്ജുവിനുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ സഞ്ജുവിന് തിളങ്ങാന്‍ സാധിക്കുമെന്നാണ് സെലക്ടര്‍മാരുടെയും വിലയിരുത്തല്‍. 
 
റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരുടെ പരുക്കും സഞ്ജുവിന് സാധ്യതകള്‍ വര്‍ധിപ്പിച്ചു. 
 
 
അടുത്ത ലേഖനം
പല യുവതാരങ്ങളേക്കാള്‍ മെച്ചമാണ്; ശിഖര്‍ ധവാനെ ഏകദിന ലോകകപ്പിന് പരിഗണിക്കണമെന്ന് ആരാധകര്‍