1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson Will Not Play Test Cricket For India

സഞ്ജു സാംസൺ ഇന്ത്യക്കായി ടെസ്റ്റ് കളിക്കുമെന്നോ? പന്തിന്റെ പരുക്കിൽ 'പ്രതീക്ഷ' വേണ്ട !

Sanju Samson, Test Cricket, Sanju Samson Career, Will Sanju Play for India, Sanju Samson Will Not Play Test Cricket For India
Sanju Samson

മലയാളി താരം സഞ്ജു സാംസൺ ടെസ്റ്റ് ക്രിക്കറ്റിൽ ഉടൻ അരങ്ങേറ്റം കുറിക്കുമെന്ന തരത്തിൽ ചില പ്രചരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ബിസിസിഐയുമായോ സഞ്ജുവുമായോ അടുത്ത വൃത്തങ്ങളൊന്നും ഇങ്ങനെയൊരു സാധ്യത റിപ്പോർട്ട് ചെയ്യുന്നില്ല. 
 
പന്തിന് പകരക്കാരൻ ! 
 
ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ റിഷഭ് പന്തിന് പകരം സഞ്ജു കളിക്കാൻ സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പ്രചരണം. ഇത് തികച്ചും അടിസ്ഥാന രഹിതമാണ്. പന്ത് പരുക്കിനെ തുടർന്ന് കളിക്കാതിരുന്നാലും സഞ്ജുവിന് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള വാതിൽ തുറക്കപ്പെടില്ല. 
 
പന്തിന് പകരക്കാർ ആരൊക്കെ? 
 
റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി കളിക്കുന്നില്ലെങ്കിൽ കെ.എൽ.രാഹുൽ, ധ്രുവ് ജുറൽ എന്നിവരെയാണ് ഇന്ത്യ ടെസ്റ്റ് ഫോർമാറ്റിൽ പകരക്കാരായി കളിപ്പിക്കുക. ഇരുവരും ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യക്കായി കീപ്പ് ചെയ്ത പരിചയസമ്പത്ത് ഉള്ളവരാണ്. ഇങ്ങനെയൊരു സാധ്യതയുള്ളപ്പോൾ സഞ്ജുവിലേക്ക് പരിഗണന പോകില്ലെന്ന് ഉറപ്പാണ്. 
 
സഞ്ജു ടെസ്റ്റ് കളിക്കാത്തതിന് കാരണം? 
 
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അത്ര നല്ല പ്രകടനമല്ല സഞ്ജുവിന്റേത്. 66 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 108 ഇന്നിങ്‌സുകളിലായ 3,888 റൺസ് മാത്രമാണ് സഞ്ജു നേടിയിരിക്കുന്നത്. ശരാശരി വെറും 39.27 ആണ്. റെഡ് ബോളിൽ സ്ഥിരത പുലർത്താൻ സഞ്ജുവിന് സാധിച്ചിട്ടുമില്ല. ഇക്കാരണങ്ങളാൽ ആണ് ടെസ്റ്റ് ക്രിക്കറ്റിൽ മലയാളി താരത്തിനു അവസരം ലഭിക്കാത്തത്. Also Read: വമ്പൻ ട്വിസ്റ്റ് ! ഹാർദിക് പാണ്ഡ്യ പഞ്ചാബിലേക്ക്, പകരം മുംബൈ ഇന്ത്യൻസിന് അർഷ്ദീപ് സിങ് !
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
India vs New Zealand, 1st ODI: ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു; മുഹമ്മദ് സിറാജ് ഇല്ല !