അനുബന്ധ വാര്‍ത്തകള്‍
- സ്വന്തം ചുമതല ചെയ്യുക, കാര്യം സിമ്പിളാണ്, ദക്ഷിണാഫ്രിക്കയെ വിജയിപ്പിച്ച പ്രകടനത്തെ പറ്റി ഡേവിഡ് മില്ലർ
- ധോണി എല്ലാ മത്സരങ്ങളിലും കളിക്കില്ല, സിഎസ്കെയിൽ പ്രധാന വിക്കറ്റ് കീപ്പറാവുക സഞ്ജു
- ബാറ്റിംഗ് നിരയാണ് ചതിച്ചത്, ബാറ്റിംഗും ഫീൽഡിങ്ങും ബൗളിങ്ങും മെച്ചപ്പെടുത്തും, തിരിച്ചുവരുമെന്ന് സൂര്യകുമാർ യാദവ്
- England vs Srilanka : കുഴി കുത്തിയത് ലങ്ക, വീണതും ലങ്ക, സ്പിന്നർമാരുടെ ബലത്തിൽ 51 റൺസ് വിജയം നേടി ഇംഗ്ലണ്ട്
- ഇത്രയും അഹങ്കാരം വേണ്ടായിരുന്നു, സഞ്ജു എവിടെ കളിക്കുമെന്ന് പരിഹസിച്ച സൂര്യ കാണുന്നുണ്ടോ തിലകും അഭിഷേകും കളിച്ച കളി?
T20 Worldcup 2026 : ചെന്നൈയിൽ സഞ്ജു ഇറങ്ങുമോ?, പ്ലെയിംഗ് ഇലവനെ പറ്റി സൂചന നൽകി പരിശീലകൻ
ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെ പറ്റി ടീം മാനേജ്മെന്റ് ഗൗരവകരമായി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അഭിഷേക് ശര്‍മയും തിലക് വര്‍മയും ടോപ് ഓര്‍ഡറില്‍ തുടരെ പരാജയപ്പെടുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ 26ന് നടക്കുന്ന അടുത്ത സൂപ്പര്‍ 8 പോരാട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണെ തിരികെകൊണ്ടുവരുമെന്ന സൂചനകളാണ് അസിസ്റ്റന്റ് കോച്ചായ റയാന് ടെന്‍ ഡോഷെറ്റ് നല്‍കുന്നത്.
അഹമ്മദാബാദില്‍ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ 76 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. കളിച്ച 5 മത്സരങ്ങളിലും ഇടം കയ്യന്മാര് നിറഞ്ഞ ഇന്ത്യന്‍ ലൈനപ്പിനെതിരെ ഓഫ് സ്പിന്നര്‍മാരെ കൊണ്ടാണ് എതിര് ടീമുകള്‍ ബൗളിംഗ് ആരംഭിച്ചത്. എതിരാളികളുടെ നീക്കം പലപ്പോഴും ഫലം സൃഷ്ടിക്കുകയും ചെയ്തു. ഇത് ടീമില്‍ സമ്മര്ദ്ദമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഡോഷെറ്റ് പറയുന്നത്.
ടീമില്‍ പരിചയസമ്പത്ത് കുറഞ്ഞ താരങ്ങളുണ്ട്. സ്ഥിരതയുള്ള ടീമിനെയാണ് എപ്പോഴും ആഗ്രഹിക്കുന്നത്. നിലവിലുള്ള താരങ്ങള്‍ മുന്‍പ് മികച്ച പ്രകടനം നടത്തിയവരാണ്. അതുകൊണ്ട് അവരില്‍ തന്നെ ഉറച്ച് നില്‍ക്കണോ അതോ മാറ്റം വരുത്തണമോ എന്ന ചോദ്യമാണ് മുന്നിലുള്ളത്. സഞ്ജു ഒരു മികച്ച കളിക്കാരനാണ്. വരും ദിവസങ്ങളില്‍ അവനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിനെ പറ്റി ചര്‍ച്ചകള്‍ നടക്കും. ഡോഷെറ്റ് പറഞ്ഞു.