1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Royal Challengers Bengaluru vs UP Warriorz WPL

Royal Challengers Bengaluru vs UP Warriorz: അനായാസം ആര്‍സിബി; തുടര്‍ച്ചയായ രണ്ടാം ജയം

ഓപ്പണര്‍മാരായ ഗ്രേസ് ഹാരിസും നായിക സ്മൃതി മന്ഥനയുമാണ് ആര്‍സിബിക്കു അനായാസ ജയം സമ്മാനിച്ചത്

WPL 2026
Royal Challengers Bengaluru vs UP Warriorz: വനിത പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു തുടര്‍ച്ചയായ രണ്ടാം ജയം. മുംബൈയില്‍ നടന്ന മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ ഒന്‍പത് വിക്കറ്റിനു തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത യുപി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 12.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബെംഗളൂരു ലക്ഷ്യംകണ്ടു. 
 
ഓപ്പണര്‍മാരായ ഗ്രേസ് ഹാരിസും നായിക സ്മൃതി മന്ഥനയുമാണ് ആര്‍സിബിക്കു അനായാസ ജയം സമ്മാനിച്ചത്. ഗ്രേസ് 40 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും സഹിതം 85 റണ്‍സെടുത്ത് കളിയിലെ താരമായി. സ്മൃതി 32 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നു. 
 
35 പന്തില്‍ 45 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് യുപി വാരിയേഴ്‌സിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ദീന്‍ദ്ര ഡോട്ടിന്‍ 37 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്നു. ആര്‍സിബിക്കായി ശ്രേയങ്ക പാട്ടീല്‍, നദീന്‍ ഡി ക്ലര്‍ക്ക് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Alyssa Healy : ഇന്ത്യക്കെതിരെ കളിക്കുന്നത് അവസാന പരമ്പര, വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ഇതിഹാസം അലീസ ഹീലി