എന്നോടുള്ള സ്നേഹം ആയിരിക്കാം, എന്നാൽ ഇന്ത്യൻ വിക്കറ്റ് വീഴുന്നത് ആഘോഷിക്കരുത്, ആരാധകരോട് അഭ്യർഥിച്ച് വിരാട് കോലി
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മ പുറത്തായപ്പോള്‍ ആവേശഭരിതരായ കാണികളോട് അതൃപ്തി പരസ്യമാക്കി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. വഡോദരയില്‍ നടന്ന മത്സരത്തില്‍ താന്‍ ക്രീസിലേക്ക് വരുന്നത് ആഘോഷമാക്കാന്‍ കാണികള്‍ ചെയ്ത പ്രവര്‍ത്തി ശരിയല്ലെന്നാണ് കോലി വ്യക്തമാക്കിയത്. ഐപിഎല്ലില്‍ ചെന്നൈ മത്സരങ്ങളില്‍ ധോനി ഭായ്ക്ക് ഇങ്ങനെ സംഭവിക്കാറുണ്ട്.
അദ്ദേഹം ക്രീസിലെത്തുന്നത് ആളുകള്‍ ആഘോഷിക്കുന്നു. എന്നാലത് പുറത്തായി മടങ്ങുന്ന ഒരു ബാറ്ററെ സംബന്ധിച്ചിടത്തോളം വളരെ മോശം അനുഭവമാണ്. കാണികള്‍ക്ക് എന്നോടുള്ള ഇഷ്ടവും ആവേശവുമെല്ലാം മനസിലാക്കുന്നു. എന്നാല്‍ സഹതാരങ്ങള്‍ ബഹുമാനം അര്‍ഹിക്കുന്നവരാണ് കോലി പറഞ്ഞു. മത്സരത്തില്‍ 301 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി മൂന്നാം നമ്പറില്‍ 91 പന്തില്‍ 93 റണ്‍സാണ് കോലി നേടിയത്. ശുഭ്മാന്‍ ഗില്‍(56), ശ്രേയസ് അയ്യര്‍(49) എന്നിവര്‍ മികച്ച പിന്തുണ നല്‍കിയതോടെ മത്സരം 49 ഓവറില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.