ടി 20 ക്രിക്കറ്റില്‍ ഇന്ത്യയെ ഇനി രോഹിത് നയിക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

രേണുക വേണു| Last Modified ചൊവ്വ, 9 നവം‌ബര്‍ 2021 (09:06 IST)

വിരാട് കോലി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ ടി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ ഇനി രോഹിത് ശര്‍മ നയിക്കും. ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. വിരാട് കോലി രോഹിത് ശര്‍മയെ നായകനാക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും രോഹിത്തിനെയാണ് താല്‍പര്യം. അടുത്ത ടി 20 ലോകകപ്പ് വരെ രോഹിത് ശര്‍മയെ നായകനാക്കുന്ന കാര്യമാണ് ബിസിസിഐയുടെ പരിഗണനയിലുള്ളത്. രോഹിത്തായിരിക്കും അടുത്ത നായകനെന്ന് വിരാട് കോലിയും സൂചന നല്‍കി. റിഷഭ് പന്തിനെയോ കെ.എല്‍.രാഹുലിനെയോ വൈസ് ക്യാപ്റ്റന്‍ ആക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :