ടി 20 ലോകകപ്പ് സെമി ഫൈനല്‍ ലൈനപ്പ് ഇങ്ങനെ; മത്സരം, സമയക്രമം എന്നിവ അറിയാം

രേണുക വേണു| Last Modified ചൊവ്വ, 9 നവം‌ബര്‍ 2021 (08:17 IST)

ടി 20 ലോകകപ്പില്‍ സെമി ഫൈനല്‍ ലൈനപ്പായി. ഒന്നാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിന് ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍. നവംബര്‍ പത്തിന് അബുദാബി ഷെയ്ഖ് സയദ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക. നവംബര്‍ 11 നാണ് രണ്ടാം സെമി ഫൈനല്‍. പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയയെ നേരിടും. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് മത്സരം. സെമി ഫൈനല്‍ മത്സരങ്ങളിലെ വിജയികള്‍ നവംബര്‍ 14 ന് ദുബായ് സ്റ്റേഡിയത്തില്‍ ഫൈനലില്‍ ഏറ്റുമുട്ടും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :