ഇന്ത്യ മനക്കോട്ട കെട്ടേണ്ട ! സെമിയില്‍ ഞങ്ങള്‍ തന്നെ കയറും; വെല്ലുവിളിച്ച് റാഷിദ് ഖാന്‍

രേണുക വേണു| Last Modified ശനി, 6 നവം‌ബര്‍ 2021 (08:18 IST)

ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഉയര്‍ന്ന നെറ്റ് റണ്‍റേറ്റോടെ അഫ്ഗാനിസ്ഥാന്‍ സെമി ഫൈനലില്‍ പ്രവേശിക്കുമെന്ന് സൂപ്പര്‍താരം റാഷിദ് ഖാന്റെ അവകാശവാദം. ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സെമി ഫൈനല്‍ സാധ്യതയുള്ളൂ. എന്നാല്‍, ന്യൂസിലന്‍ഡിനെതിരെ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാന്‍ ജയിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. അതിനിടയിലാണ് റാഷിദ് ഖാന്റെ വെല്ലുവിളി.

'ന്യൂസിലന്‍ഡിനെതിരായ മത്സരം ക്വാര്‍ട്ടര്‍ ഫൈനല്‍ പോലെയാണ് കാണുന്നത്. ഉയര്‍ന്ന റണ്‍റേറ്റില്‍ തന്നെ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കും. ഞങ്ങള്‍ സെമി ഫൈനലില്‍ കയറും. യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ന്യൂസിലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുന്നത്,' റാഷിദ് ഖാന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :