'ജീവന്‍മരണ പോരാട്ടമാണ്, ഒന്നും നോക്കാതെ തകര്‍ത്തടിച്ചോ'; രാഹുലിനും രോഹിത്തിനും കോലി നല്‍കിയ ഉപദേശം

രേണുക വേണു| Last Modified ശനി, 6 നവം‌ബര്‍ 2021 (11:44 IST)

സ്‌കോട്ട്‌ലന്‍ഡിനെതിരെ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ഓപ്പണര്‍മാരായ കെ.എല്‍.രാഹുലിനും രോഹിത് ശര്‍മയ്ക്കും നായകന്‍ വിരാട് കോലി നല്‍കിയത് ഒരേയൊരു ഉപദേശം മാത്രം. ജീവന്‍മരണ പോരാട്ടമായി കാണണമെന്നും നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താന്‍ തുടക്കംമുതല്‍ തന്നെ സ്‌കോട്ട്‌ലന്‍ഡിനെതിരെ ആക്രമിച്ചു കളിക്കണമെന്നും കോലി പറഞ്ഞിരുന്നു. ഏഴ് ഓവറിനു മുന്‍പ് തന്നെ സ്‌കോട്ട്‌ലന്‍ഡ് ഉയര്‍ത്തിയ വിജയലക്ഷ്യം മറികടക്കണമെന്നായിരുന്നു കോലിയുടെ നിര്‍ദേശം. 7.1 ഓവറിനുള്ളില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ 86 റണ്‍സ് മറികടന്നാല്‍ മാത്രമേ അഫ്ഗാനിസ്ഥാന്റെ നെറ്റ്‌റണ്‍റേറ്റ് മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നുള്ളൂ. ഇന്ത്യ അത് 6.3 ഓവറില്‍ മറികടന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :