അനുബന്ധ വാര്‍ത്തകള്‍
- അബുദാബിയില്‍ ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്; അഫ്ഗാന് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചോടിച്ചു, കൂറ്റന്‍ സ്കോര്‍
- അദ്ദേഹം ചെയ്യുന്നത് തുടര്‍ച്ചയായി ചെയ്യുക അത്ര എളുപ്പമല്ല, വിജയിക്കാനുള്ള അദ്ദേഹത്തിന്റെ ത്വര അവിശ്വസനീയം; വിവാദങ്ങള്‍ക്കിടെ കോലിയെ വാനോളം പുകഴ്ത്തി രോഹിത് ശര്‍മ
- ഇഷാന് കിഷനെ ഓപ്പണറാക്കിയത് രോഹിത് കൂടി പറഞ്ഞ ശേഷം; മീറ്റിങ്ങില്‍ രോഹിത്തും ഉണ്ടായിരുന്നു
- ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ! ഏകദിനത്തിലും രോഹിത് നായകനായേക്കുമെന്ന് സൂചന
- ബോള്‍ട്ടിനെ നേരിടാന്‍ പേടി ! രോഹിത് ശര്‍മയെ മൂന്നാം നമ്പറിലേക്ക് താഴ്ത്താന്‍ കാരണം ഇതോ?
ടി 20 യില്‍ ഇനി ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മ; സൂചന നല്കി കോലി
വിരാട് കോലി സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ ടി 20 ക്രിക്കറ്റില്‍ ഇനി ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മ. കോലി തന്നെയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. കോലി ടി 20 ക്രിക്കറ്റില്‍ തന്റെ പിന്‍ഗാമിയാകണമെന്ന് ബിസിസിഐയോട് കോലി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ടി 20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ടി 20 നായകസ്ഥാനം വിരാട് കോലി ഒഴിയുന്നത്. നമീബിയക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ ശേഷം സംസാരിക്കുമ്പോഴാണ് കോലി അടുത്ത നായകനാരെന്നത് സംബന്ധിച്ച് സൂചന നല്‍കിയത്. ഇന്ത്യയുടെ നായക സ്ഥാനം താന്‍ വളരെ ആസ്വദിച്ചുവെന്നും അവസരത്തിനും നന്ദിയെന്നും പറഞ്ഞ കോലി ഭാവിയിലേക്ക് നോക്കേണ്ട സമയമായെന്നും രോഹിത് ഇപ്പോള്‍ തന്നെ ടീമിന്റെ കാര്യങ്ങള്‍ നോക്കുന്നുവെന്നും പറഞ്ഞു. താനും രോഹിത് ശര്‍മയും ഡ്രസിങ് റൂമില്‍ നായകന്മാരായി ഉണ്ടാകുമെന്നും കോലി പറഞ്ഞു. നിലവില്‍ ഏകദിനത്തിലും ടി 20 യിലും രോഹിത് ശര്‍മ ഉപനായകനാണ്.