1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit Sharma stumping wicket

Rohit Sharma: കാണിച്ചത് ആനമണ്ടത്തരം, ടെസ്റ്റിലാണോ ഇങ്ങനെയൊരു ഷോട്ടിന് മുതിരുന്നത്; രോഹിത് ശര്‍മയ്ക്ക് രൂക്ഷ വിമര്‍ശനം

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ക്രീസില്‍ നിന്ന് ഇറങ്ങി കളിക്കാനുള്ള തീരുമാനം ആനമണ്ടത്തരമായെന്നാണ് ആരാധകരുടെ വിമര്‍ശനം

Rohit Sharma stumping wicket
Rohit Sharma: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ രോഹിത് പുറത്തായ രീതിയാണ് ആരാധകരെ ചൊടിപ്പിച്ചത്. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാതെ അനാവശ്യ തിടുക്കം കാണിച്ചാണ് രോഹിത് വിക്കറ്റ് വലിച്ചെറിഞ്ഞതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു. 
 
23 പന്തില്‍ നിന്ന് 12 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. സ്പിന്നര്‍ മാത്യു കുഹ്നെമന്‍ ആണ് രോഹിത്തിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. കുഹ്നെമന്നിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി രോഹിത്തിനെ സ്റ്റംപ് ചെയ്യുകയായിരുന്നു. സ്പിന്നിനെ ആക്രമിച്ചു കളിക്കാന്‍ ക്രീസില്‍ നിന്ന് പുറത്തുകടന്നതാണ് രോഹിത്തിന് വിനയായത്. 
 
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ക്രീസില്‍ നിന്ന് ഇറങ്ങി കളിക്കാനുള്ള തീരുമാനം ആനമണ്ടത്തരമായെന്നാണ് ആരാധകരുടെ വിമര്‍ശനം. സ്പിന്നിന് മികച്ച ടേണ്‍ കിട്ടുന്നത് കണ്ടെങ്കിലും ക്രീസില്‍ ക്ഷമയോടെ നില്‍ക്കാനുള്ള ഏകാഗ്രത രോഹിത് കാണിക്കണമായിരുന്നെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.
 
അടുത്ത ലേഖനം
India vs Australia 3rd Test: ഇന്ത്യ കുഴിച്ച കുഴിയില്‍ മൂക്കുംകുത്തി വീണ് ഇന്ത്യ ! 109 റണ്‍സിന് കഥ കഴിഞ്ഞു