1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shreyas Iyer unlucky wicket

ഭാഗ്യക്കേടിന്റെ മറ്റൊരു പേരോ ശ്രേയസ് അയ്യര്‍; ഈ വിക്കറ്റ് കണ്ടാല്‍ ആരും അങ്ങനെ പറഞ്ഞുപോകും !

Shreyas Iyer unlucky wicket
നിര്‍ഭാഗ്യത്തിന്റെ പിടിയില്‍ വീണ് ശ്രേയസ് അയ്യര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ശ്രേയസ് അയ്യര്‍ പുറത്തായത് കണ്ട് ആരാധകര്‍ തലയില്‍ കൈ വയ്ക്കുകയാണ്. ഇത്രയും ഭാഗ്യംകെട്ട താരം വേറെ ഉണ്ടാകില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. മാത്യു കുഹ്നെമന്നിന്റെ ഓവറിലാണ് ശ്രേയസ് പുറത്തായത്. റണ്‍സൊന്നും എടുക്കാന്‍ താരത്തിനു സാധിച്ചില്ല. 
 
12-ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. ശ്രേയസിന്റെ ബാറ്റില്‍ എഡ്ജ് എടുത്ത പന്ത് വിക്കറ്റില്‍ ഉരസി കീപ്പറുടെ അടുത്തേക്ക് എത്തി. വിക്കറ്റിന് അപ്പുറം പന്ത് കടന്നുപോയ ശേഷമാണ് ബെയ്ല്‍ വീണത്. ബൗള്‍ഡ് ആണെന്ന് ഉറപ്പായ ഓസ്‌ട്രേലിയ ആഘോഷം തുടങ്ങി. എന്നാല്‍ ശ്രേയസ് ക്രീസില്‍ തന്നെ നിന്നു. കീപ്പര്‍ അലക്‌സ് ക്യാരിയുടെ പാഡില്‍ തട്ടി തിരിച്ചുവന്നാണ് പന്ത് വിക്കറ്റില്‍ വീണ്ടും തട്ടിയതെന്നും അങ്ങനെയാകും ബെയ്ല്‍ വീണതെന്നും ശ്രേയസ് കരുതി. എന്നാല്‍ തേര്‍ഡ് അംപയര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അത് ഔട്ടാണെന്ന് വ്യക്തമായി. 
വിക്കറ്റില്‍ ആദ്യം ഉരസിയപ്പോള്‍ ബെയ്ല്‍ അനങ്ങിയില്ല. പന്ത് കടന്നുപോയ ശേഷം ബെയ്ല്‍ വീഴുകയായിരുന്നു. നിയമപ്രകാരം ഇത് ഔട്ടാണ്. ഒടുവില്‍ ശ്രേയസ് അയ്യര്‍ കൂടാരം കയറി. 
 
അടുത്ത ലേഖനം
India vs Australia 3rd Test: ഇന്ത്യ കുഴിച്ച കുഴിയില്‍ മൂക്കുംകുത്തി വീണ് ഇന്ത്യ ! 109 റണ്‍സിന് കഥ കഴിഞ്ഞു