1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit sharma injury just before WTC

രോഹിത്തിന് പരിക്ക്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തൊട്ടുമുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി, പരിശീലനം നിർത്തി മടങ്ങി

Rohit sharma
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടി. നെറ്റ്‌സില്‍ പരിശീലിക്കുന്നതിനിടെ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയുടെ കൈവിരലില്‍ പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം രോഹിത് പരിശീലനത്തിന് ഇറങ്ങിയെങ്കിലും പരിശീലനം പൂര്‍ത്തിയാക്കാതെയാണ് മടങ്ങിയത്. ഇതോടെയാണ് താരത്തിന്റെ പരിക്ക് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നിരിക്കുന്നത്.
 
രോഹിത് ശര്‍മയുടെ ഇടത് കൈയിലെ വിരലിനാണ് പരിക്കേറ്റത്. വാത് കയ്യിലും പരുക്കുള്ള രോഹിത് ശര്‍മ ബാന്‍ഡേജ് ധരിച്ചാണ് പരിശീലനം നടത്തിയിരുന്നത്. നിര്‍ണായകമായ ഫൈനല്‍ മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യേണ്ടത് രോഹിത്താണ്. അതേസമയം ഫൈനല്‍ മത്സരത്തിലെ ഇന്ത്യന്‍ പ്ലേയിങ് ഇലവ എന്താകണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓവലിലെ പിച്ചും സാഹചര്യങ്ങളും മാറികൊണ്ടിരിക്കുകയാണ്. എല്ലാ താരങ്ങളും മത്സരത്തിനായി തയ്യാറായിരിക്കണം. ആരെല്ലാം കളിക്കുമെന്ന കാര്യം ബുധനാഴ്ചയാകും തീരുമാനിക്കുക. രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ