1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit sharma again backs virat kohli

എനിക്ക് മനസിലാകുന്നില്ല, എന്തിനിത് വീണ്ടും വീണ്ടും ചോദിക്കുന്നു? കോലിയെ വീണ്ടും പിന്തുണച്ച് രോഹിത് ശർമ

rohit sharma
ബാറ്റിങ് ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയ്ക്ക് വീണ്ടും പിന്തുണയുമായി നായകൻ രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ചെറിയ സ്കോറിന് പുറത്തായതോടെയാണ് കോലിക്കെതിരായ വിമർശനം ശക്തമായത്. നേരത്തെ ടി20 മത്സരങ്ങളിൽ റൺസ് കണ്ടെത്താനാകാതെ കോലി വിഷമിച്ചപ്പോഴും പിന്തുണയുമായി രോഹിത് മുന്നോട്ട് വന്നിരുന്നു.
 
കോലിക്ക് ഇനി ഒന്നും തെളിയിക്കുകയും ആരുടെയും വിശ്വാസം നേടിയെടുക്കുകയും വേണ്ടെന്നാണ് രോഹിത് ശർമ പ്രതികരിച്ചത്. എനിക്ക് മനസിലാകുന്നില്ല, കഴിഞ്ഞ വാർത്താസമ്മേളനത്തിലും ഞാൻ ഇത് തന്നെയാണ് പറഞ്ഞത്. ഫോമിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകാം അത് ക്രിക്കറ്റിൻ്റെ ഭാഗമാണ്.
 
ഒരുപാട് കാലം മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് കോലി. നിങ്ങൾ അദ്ദേഹത്തിൻ്റെ കരിയർ, ബാറ്റിങ് ഫിഗർ എന്നിവ എടുത്ത് നോക്കുക. ഒന്നോ രണ്ടോ ഇന്നിങ്ങ്സുകൾ മാത്രമാണ് കോലിക്ക് ഫോം വീണ്ടെടുക്കാനായി വേണ്ടത്. രോഹിത് ശർമ പറഞ്ഞു.
അടുത്ത ലേഖനം
ഫീല്‍ഡ് ചെയ്യുന്നതിനിടെ രോഹിത്തിന്റെ കൈമുട്ടിന്റെ സ്ഥാനം തെറ്റി; സ്വയം വലിച്ചിട്ട് താരം (വീഡിയോ)