കോലിയെ ഒഴിവാക്കിയത് മോശം ഫോമിനെ തുടര്‍ന്ന്, ലോകകപ്പ് ടീമിലും ഉണ്ടാകില്ലേ?; റിപ്പോര്‍ട്ട്

രേണുക വേണു| Last Modified വ്യാഴം, 14 ജൂലൈ 2022 (16:38 IST)



വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് വിരാട് കോലിയെ ഒഴിവാക്കിയത് മോശം ഫോമിനെ തുടര്‍ന്നെന്ന് സൂചന. കോലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വിശദീകരിക്കുന്നതെങ്കിലും യഥാര്‍ഥ കാരണം അതല്ലെന്നാണ് റിപ്പോര്‍ട്ട്. മോശം ഫോമിലുള്ള കോലിയെ ഒഴിവാക്കി ലോകകപ്പ് ലക്ഷ്യംവെച്ച് പുതിയ താരങ്ങള്‍ക്ക് അവസരം കൊടുക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്യുന്നതെന്നാണ് വിവരം.

ഈ വര്‍ഷം ട്വന്റി 20 യില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 83 റണ്‍സ് മാത്രമാണ് കോലി നേടിയിരിക്കുന്നത്. ഫോമിലല്ലാത്ത കളിക്കാരന് പരമാവധി അവസരങ്ങള്‍ നല്‍കി ലോകകപ്പിന് മുന്‍പ് ഫോം വീണ്ടെടുക്കാന്‍ അവസരം ഒരുക്കുകയാണ് ബിസിസിഐ ചെയ്യേണ്ടത്. എന്നാല്‍ കോലിയുടെ കാര്യത്തില്‍ അങ്ങനെയല്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ മുതിര്‍ന്ന താരങ്ങളെല്ലാം ഇടംപിടിച്ചപ്പോള്‍ കോലി മാത്രം അവഗണിക്കപ്പെട്ടത് എന്തിന്റെ സൂചനയാണെന്ന് ആരാധകര്‍ പരസ്പരം ചോദിക്കുന്നു. ട്വന്റി 20 യിലേക്ക് കോലി ഇനിയൊരു തിരിച്ചുവരവ് നടത്തുമോ എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :