ക്രിക്കറ്റ് ലഹരി വീണ്ടും കേരളത്തിലേക്ക്: ഇന്ത്യയ്ക്ക് എതിരാളി ഓസ്ട്രേലിയ

അഭിറാം മനോഹർ| Last Modified വ്യാഴം, 14 ജൂലൈ 2022 (19:43 IST)
മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ബിസിസിഐ. സെപ്റ്റംബറിൽ ഓസീസ് ടീമിൻ്റെ ഇന്ത്യൻ പര്യടനത്തിൽ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകുമെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ ഓസീസ് ടീമുമായി നടക്കുന്ന സീരീസിലാകും കാര്യവട്ടം സ്റ്റേഡിയം ആതിഥ്യം വഹിക്കുക.

നേരത്തെ ശ്രീലങ്ക,വിൻഡീസ് ടീമുകൾ ഇന്ത്യ സന്ദർശിച്ചപ്പോൾ ഒരു മത്സരം തിരിവനന്തപുരത്ത് അനുവദിച്ചെങ്കിലും കൊവിഡ് കാരണം ഇത് ഒഴിവാകുകയായിരുന്നു. രണ്ട് ടി20 മത്സരങ്ങൾക്കും ഒരു ഏകദിനത്തിനുമാണ് കാര്യവട്ടം വേദിയായിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :