ഉത്തപ്പയെ കൈവിട്ട് രാജസ്ഥാൻ, സൂപ്പർ താരം കളിക്കുക ചെന്നൈയ്‌ക്ക് വേണ്ടി

അഭിറാം മനോഹർ| Last Modified വെള്ളി, 22 ജനുവരി 2021 (12:37 IST)
ഇന്ത്യൻ സൂപ്പർ താരം റോബിൻ ഉത്തപ്പയെ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ട്രേഡ് ചെയ്‌ത് രാജസ്ഥാൻ റോ‌യൽസ്. കഴിഞ്ഞ വർഷത്തെ താരലേലത്തിൽ 3 കോടി രൂപയ്‌ക്കാണ് രാജസ്ഥാനിലേക്കെത്തിയത്. ഒരു സീസൺ മാത്രം ടീമിന് വേണ്ടി കളിച്ചാണ് താരം ഇപ്പോൾ ചെന്നൈയിലേക്ക് ചേക്കേറിയിരിക്കുന്നത്.

ഇന്ത്യൻ ടീമിന്റെ വെടിക്കെട്ട് ഓപ്പണറായിരുന്ന താരത്തിന്റെ ആറാമത്തെ ടീമാകും ചെന്നൈ. നേരത്തെ മുംബൈ ഇന്ത്യൻസ്,ആർസി‌ബി,പൂനൈ വാരിയേഴ്‌സ്,കെകെആർ,രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് ഉത്തപ്പ കളിച്ചിട്ടുള്ളത്. അതേസമയം എത്ര രൂപയ്‌ക്കാണ് ചെന്നൈ ഉത്തപ്പയെ സ്വന്തമാക്കിയതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള ഉത്തപ്പ ടൂർണമെന്റിൽ 189 മത്സരങ്ങളിൽ നിന്നും 4607 റൺസാണ് നേടിയിട്ടുള്ളത്. 24 അർധ സെഞ്ചുറികളും ഉത്തപ്പ സ്വന്തമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :